ദിലീപിന് ദൃശ്യങ്ങള്‍ എത്തിച്ചുനല്‍കിയ 'വിഐപി ഇക്ക' താനല്ലെന്ന് പ്രവാസി വ്യവസായി മെഹ്ബൂബ് അബ്ദുല്ല

കോട്ടയം: പ്രമുഖ നടിയെ കാറില്‍ പീഡിപ്പിച്ച കേസില്‍ നടന്‍ ദിലീപിന് ദൃശ്യങ്ങള്‍ എത്തിച്ചുനല്‍കിയ വി.ഐ.പി താനല്ലെന്ന് പ്രവാസി വ്യവസായി മെഹ്ബൂബ് അബ്ദുല്ല. ദിലീപുമായി ബിസിനസ് ബന്ധം മാത്രമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മൂന്നു വര്‍ഷം മുമ്പ് ഖത്തറില്‍ 'ദേ പുട്ട്' തുടങ്ങാനാണ് ആദ്യമായി ദിലീപിനെ കാണുന്നതെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും അദ്ദേഹം പ്രതികരിച്ചു. ആ വി.ഐ.പി ഞാനല്ലെന്ന് ഉറപ്പിച്ചുപറയാന്‍ പറ്റും. ബാക്കി അന്വേഷണത്തില്‍ കണ്ടുപിടിക്കട്ടെ. മൂന്ന് വര്‍ഷം മുമ്പ് ദിലീപിനെ കണ്ടിരുന്നു. ദേ പുട്ട് ഖത്തറില്‍ ഉദ്ഘാടനം […]

കോട്ടയം: പ്രമുഖ നടിയെ കാറില്‍ പീഡിപ്പിച്ച കേസില്‍ നടന്‍ ദിലീപിന് ദൃശ്യങ്ങള്‍ എത്തിച്ചുനല്‍കിയ വി.ഐ.പി താനല്ലെന്ന് പ്രവാസി വ്യവസായി മെഹ്ബൂബ് അബ്ദുല്ല. ദിലീപുമായി ബിസിനസ് ബന്ധം മാത്രമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മൂന്നു വര്‍ഷം മുമ്പ് ഖത്തറില്‍ 'ദേ പുട്ട്' തുടങ്ങാനാണ് ആദ്യമായി ദിലീപിനെ കാണുന്നതെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും അദ്ദേഹം പ്രതികരിച്ചു.

ആ വി.ഐ.പി ഞാനല്ലെന്ന് ഉറപ്പിച്ചുപറയാന്‍ പറ്റും. ബാക്കി അന്വേഷണത്തില്‍ കണ്ടുപിടിക്കട്ടെ. മൂന്ന് വര്‍ഷം മുമ്പ് ദിലീപിനെ കണ്ടിരുന്നു. ദേ പുട്ട് ഖത്തറില്‍ ഉദ്ഘാടനം ചെയ്യാനിരുന്നപ്പോഴാണ് ദിലീപിനെ ആദ്യമായി കാണുന്നത്. വീട്ടില്‍ പോയിരുന്നു. അവിടെ കാവ്യയും ഒരു കുട്ടിയുമുണ്ടായിരുന്നു. ചായ കുടിക്കുകയും ബിസിനസ് കാര്യങ്ങള്‍ സംസാരിക്കുകയും മാത്രമാണ് ചെയ്തതെന്നും മെഹബൂബ് വെളിപ്പെടുത്തി. ഖത്തറിലെ ദേപുട്ട് റെസ്റ്റോറന്റിന്റെ നാല് പാര്‍ട്ണര്‍മാരില്‍ ഒരാളാണ് ഞാന്‍. മറ്റുള്ള കാര്യങ്ങളെക്കുറിച്ചൊന്നും അറിയില്ല. വീട്ടില്‍ അരമണിക്കൂര്‍ നേരമേ കൂടിക്കാഴ്ചയുണ്ടായുള്ളൂവെന്നും മെഹബൂബ് പറഞ്ഞു.

Related Articles
Next Story
Share it