പാലക്കുന്ന്: പഴയ കപ്പല്‍ കഥകളും വിശേഷങ്ങളും കടലനുഭവങ്ങളും പരസ്പരം കൈമാറാന്‍ കിട്ടിയ അവസരം ആരും പാഴാക്കിയില്ല. അമ്പതോളം പേര് ഒരു കപ്പലില്‍ ജോലിചെയ്തതും പിന്നീടത് ഇരുപതില്‍ താഴെ ആയപ്പോഴുണ്ടായ ജോലിഭാരവും വിരസതയും പ്രധാന വിഷയങ്ങളായി. കടല്‍ ക്ഷോഭ ദുരിതങ്ങളും കടല്‍ കൊള്ളക്കാരുടെ ഭീഷണിയും പലരും പങ്കുവെച്ചു. കപ്പലോട്ടക്കാരുടെ ഐക്യ ദിനത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള അംഗങ്ങളെ പങ്കെടുപ്പിച്ച് കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബ് സംഘടിപ്പിച്ച സംഗമം രക്ഷാധികാരി വി. കരുണാകരന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പാലക്കുന്നില്‍ കുട്ടി അധ്യക്ഷതവഹിച്ചു. യു.കെ. ജയപ്രകാശ്, നാരായണന് കുന്നുമ്മല്‍, ഇബ്രാഹിം കാഞ്ഞങ്ങാട്, രാഘവന് ഉദയമംഗലം, കെ. പ്രഭാകരന്, ഹുസൈന് മൗവ്വല്‍ എന്നിവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന നാവികരെ പണക്കിഴിയും പൊന്നാടയും പുരസ്കാരങ്ങളും നല്കി ആദരിച്ചു.
65 പിന്നിട്ട പി. ദാസന് (നീലേശ്വരം), കെ. പ്രഭാകരന് (കുന്നുമ്മല്‍), വി.നാരായണന് (പാക്കം), പി.വി. രാമകൃഷ്ണന് (പള്ളം തെക്കേക്കര), പി.കെ. ഭാസ്കരന് (പള്ളം), പി.വി. ഭാസ്കരന് (പള്ളം), കെ.ചന്ദ്രശേഖരന് (മലാംകുന്ന്), കെ.മധുസൂദനന് (പടന്നക്കാട്), കെ.കൃഷ്ണന് (കാഞ്ഞങ്ങാട് സൗത്ത് ),കെ.രവീന്ദ്രന് (ചിറമ്മല്‍), വി. അശോക് കുമാര്‍ (പട്ടത്താനം), വി. കുഞ്ഞിരാമന് നായര്‍ (തച്ചങ്ങാട്), ഇ.ഡി. രാമചന്ദ്രന് (പട്ടത്താനം), ടി.എ.കുമാരന് (തൃക്കണ്ണാട്), പി. കരുണന് (കാസര്‍കോട്), എന്‍. ദാമോദരന്‍ (പനയാല്‍), 75 പിന്നിട്ട കെ.ടി. കൃഷ്ണന് (ഉദയമംഗലം), കെ. കുട്ടികൃഷ്ണന് (തൃക്കണ്ണാട്), കണ്ണന് പി. പക്കീരന്‍ (ചെമ്പിരിക്ക) എന്നിവരെയാണ് പണക്കിഴിയും പൊന്നാടയും പുരസ്കാരവും നല്കി ആദരിച്ചത്. അടുത്ത വര്‍ഷം മുതല്‍ 80 വയസ് പൂര്‍ത്തിയാകുന്നവരെയും പ്രത്യേകം ആദരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ക്ലബ്ബില്‍ അംഗങ്ങളായവരുടെ മക്കളില്‍ പത്താം ക്ലാസ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ അഖിലചന്ദ്രനെ (കാഞ്ഞങ്ങാട്) സ്വര്‍ണമെഡല്‍ നല്കി അനുമോദിച്ചു.