കാസര്‍കോട്: പ്രവാചകര്‍ മുഹമ്മദ് നബിയുടെ ജന്മസുദിന സന്തോഷം പകര്‍ന്ന് ജനറല്‍ ആസ്പത്രിയില്‍ കാരുണ്യ സ്പര്‍ശവുമായി പുത്തിഗെ മുഹിമ്മാത്ത്.
ആസ്പത്രിയിലേക്ക് രണ്ട് വാട്ടര്‍ ഫില്‍ട്ടര്‍ വാങ്ങി നല്‍കിയതിനു പുറമെ 350 ലേറെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും ഫ്രൂട്ട്സ് കിറ്റ് സമ്മാനിച്ചു.
കൂടാതെ ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുന്ന 25പേര്‍ക്ക് പ്രത്യേക ഭക്ഷ്യ കിറ്റും സമ്മാനിച്ചു. ആസ്പത്രിക്കിടക്കയിലെ ദുരിത ജീവിതത്തില്‍ കഴിയുന്നവരോടൊപ്പം മണിക്കൂറുകളോളം ചെലവഴിച്ച മുഹിമ്മാത്തിന്റെ പ്രവര്‍ത്തകര്‍ നബിയുടെ കാരുണ്യ സന്ദേശങ്ങള്‍ കൈമാറി സാന്ത്വനിപ്പിച്ചു.
കഴിഞ്ഞ 10 വര്‍ഷങ്ങളായി ജനറല്‍ ആസ്പത്രിയില്‍ മുഹിമ്മാത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ കാരുണ്യ പ്രവൃത്തികള്‍ നടന്നു വരുന്നു.
കുടിവെള്ള സംവിധാനം, വിവിധ ഉപകരണങ്ങള്‍ എന്നിവ ലഭ്യമാക്കിയതിനു പുറമെ പ്രസവവാര്‍ഡ് നവീകരണം, മോര്‍ച്ചറിക്കരികില്‍ ഷല്‍ട്ടര്‍ നിര്‍മാണം തുടങ്ങിയവയും നടത്തിയിട്ടുണ്ട്.
ഈ വര്‍ഷം ഒന്നര ലക്ഷം രൂപ ചിലവഴിച്ചു നടത്തിയ കാരുണ്യ സ്പര്‍ശം വാട്ടര്‍ ഫില്‍ട്ടര്‍ സമര്‍പ്പണം എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എയും ഫ്രൂട്സ് കിറ്റുകളുടെ ഉദ്ഘാനം ജനറല്‍ ആസ്പത്രി സൂപ്രണ്ട് ഡോ, ജമാലും നിര്‍വഹിച്ചു. മുഹിമ്മാത്ത് ജന. സെക്രട്ടറി ബിഎസ് അബ്ദുല്ല കുഞ്ഞി ഫൈസി അധ്യക്ഷതെ വഹിച്ചു.
സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, ഹാജി അമീറലി ചൂരി, കെഎച്ച് അബ്ദുല്‍ റഹ്മാന് സഖാഫി, ഇബ്രാഹിം സഖാഫി തുപ്പക്കല്‍, മുര്‍ഷിദ് പുളിക്കൂര്‍, ഫാറൂഖ് കുബണൂര്‍, അഷ്റഫ് എടനീര്‍, മാഹിന്‍ കുന്നില്‍, ഫാറൂഖ് സഖാഫി സങ്കായംകര തുടങ്ങിയവര്‍ സംബന്ധിച്ചു. മുഹിമ്മാത്ത് സാന്ത്വനം സെക്രട്ടറി മൂസ സഖാഫി കളത്തൂര്‍ ആമുഖ പ്രഭാഷണവും അബ്ദുല്‍ ഫത്താഹ് സഅദി നന്ദിയും പറഞ്ഞു.
