തീവണ്ടി യാത്രക്കിടെ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗികാതിക്രമം; തൃശൂര്‍ സ്വദേശി പിടിയില്‍

കാസര്‍കോട്: തീവണ്ടി യാത്രക്കാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയയാള്‍ പിടിയില്‍. തൃശൂര്‍ കാഞ്ഞാണി സ്വദേശി കെ.വി. സനീഷാണ് പിടിയിലായത്.ചെന്നൈയില്‍ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ചെന്നൈ-മംഗളൂരു സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ ഇന്നലെ രാവിലെയാണ് ലൈംഗികാതിക്രമം നടന്നതെന്നാണ് പരാതി.വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്ന് പ്രതിയുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടിരുന്നു. സനീഷ് തലശ്ശേരിയില്‍ നിന്നാണ് തീവണ്ടിയില്‍ കയറിയതെന്നാണ് വിവരം.നീലേശ്വരം വരെ യാത്ര ചെയ്ത പ്രതി പിന്നീട് നീലേശ്വരം റെയില്‍വേ സ്റ്റേഷനിലിറങ്ങി രക്ഷപ്പെടുകയായിരുന്നു.തുടര്‍ന്ന് വിദ്യാര്‍ത്ഥിനി സംഭവം റെയില്‍വേ പൊലീസില്‍ അറിയിച്ചു.വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കാസര്‍കോട് […]

കാസര്‍കോട്: തീവണ്ടി യാത്രക്കാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയയാള്‍ പിടിയില്‍. തൃശൂര്‍ കാഞ്ഞാണി സ്വദേശി കെ.വി. സനീഷാണ് പിടിയിലായത്.
ചെന്നൈയില്‍ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ചെന്നൈ-മംഗളൂരു സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ ഇന്നലെ രാവിലെയാണ് ലൈംഗികാതിക്രമം നടന്നതെന്നാണ് പരാതി.
വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്ന് പ്രതിയുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടിരുന്നു. സനീഷ് തലശ്ശേരിയില്‍ നിന്നാണ് തീവണ്ടിയില്‍ കയറിയതെന്നാണ് വിവരം.
നീലേശ്വരം വരെ യാത്ര ചെയ്ത പ്രതി പിന്നീട് നീലേശ്വരം റെയില്‍വേ സ്റ്റേഷനിലിറങ്ങി രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് വിദ്യാര്‍ത്ഥിനി സംഭവം റെയില്‍വേ പൊലീസില്‍ അറിയിച്ചു.
വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കാസര്‍കോട് റെയില്‍വേ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുടെ ഫോട്ടോ പുറത്ത് വിട്ടിരുന്നു.
ഇന്നലെ രാത്രിയോടെ കാഞ്ഞങ്ങാട്ട് വെച്ച് റെയില്‍വെ പൊലീസ് പിടികൂടുകയായിരുന്നു.

Related Articles
Next Story
Share it