മംഗളൂരുവിലെ അപ്പാര്‍ട്ടുമെന്റില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി; കാമുകനായ മലയാളി യുവാവ് കസ്റ്റഡിയില്‍

മംഗളൂരു: മംഗളൂരുവിലെ അപ്പാര്‍ട്ടുമെന്റില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കര്‍ണാടക ബിദാര്‍ ജില്ലയിലെ ആനന്ദ്‌നഗര്‍ സ്വദേശി വിജയകുമാര്‍ ഗെയ്ക്വാദിന്റെ മകള്‍ വൈശാലി ഗെയ്ക്വാദ് (25) ആണ് ആത്മഹത്യ ചെയ്തത്. മംഗളൂരുവിലെ ഒരു ആസ്പത്രിയില്‍ ഡോക്ടറായി പരിശീലനം നടത്തിവരികയായിരുന്ന വൈശാലി കുത്താറിലെ അപ്പാര്‍ട്ടുമെന്റില്‍ താമസിച്ചുവരികയായിരുന്നു. ഞായറാഴ്ച രാത്രിയാണ് വൈശാലിയെ അപ്പാര്‍ട്ടുമെന്റില്‍ മരിച്ച നിലയില്‍ കണ്ടത്. അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ച പൊലീസ് വൈശാലിയുടെ കാമുകനായ മലയാളി യുവാവിനെ കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ വിദ്യാര്‍ഥിയായ പാലക്കാട് സ്വദേശി സുജിഷിനെ(24)യാണ് കസ്റ്റഡിയിലെടുത്തത്. […]

മംഗളൂരു: മംഗളൂരുവിലെ അപ്പാര്‍ട്ടുമെന്റില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കര്‍ണാടക ബിദാര്‍ ജില്ലയിലെ ആനന്ദ്‌നഗര്‍ സ്വദേശി വിജയകുമാര്‍ ഗെയ്ക്വാദിന്റെ മകള്‍ വൈശാലി ഗെയ്ക്വാദ് (25) ആണ് ആത്മഹത്യ ചെയ്തത്. മംഗളൂരുവിലെ ഒരു ആസ്പത്രിയില്‍ ഡോക്ടറായി പരിശീലനം നടത്തിവരികയായിരുന്ന വൈശാലി കുത്താറിലെ അപ്പാര്‍ട്ടുമെന്റില്‍ താമസിച്ചുവരികയായിരുന്നു. ഞായറാഴ്ച രാത്രിയാണ് വൈശാലിയെ അപ്പാര്‍ട്ടുമെന്റില്‍ മരിച്ച നിലയില്‍ കണ്ടത്. അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ച പൊലീസ് വൈശാലിയുടെ കാമുകനായ മലയാളി യുവാവിനെ കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ വിദ്യാര്‍ഥിയായ പാലക്കാട് സ്വദേശി സുജിഷിനെ(24)യാണ് കസ്റ്റഡിയിലെടുത്തത്. സുജീഷ് വൈശാലിക്കൊപ്പം പ്രാക്ടീസ് ചെയ്യുന്ന മെഡിക്കല്‍ വിദ്യാര്‍ഥിയാണെന്നും ഇയാള്‍ വൈശാലി താമസിക്കുന്ന കെട്ടിടത്തിലാണെന്നും ഇരുവരും പ്രണയത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. വൈശാലിയുടെ മരണവുമായി സുജീഷിന് ബന്ധമുണ്ടെന്ന് സംശയിക്കുന്നുവെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it