മെഡിക്കല്‍ കോളേജ് റോഡ് പ്രവൃത്തി പാതിവഴിയില്‍; യൂത്ത് കോണ്‍ഗ്രസ് സമരം നടത്തി

ബദിയടുക്ക: സഞ്ചാരയോഗ്യമായ റോഡിന് വേണ്ടി പ്രതിഷേധ സമരവുമായി രംഗത്ത്. മുണ്ട്യത്തടുക്ക- ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് റോഡ് പ്രവൃത്തി പാതിവഴിയില്‍ ഉപേക്ഷിച്ചതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് എന്‍മകജെ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. മുണ്ട്യത്തടുക്ക മുതല്‍ ഉക്കിനടുക്കവരെ മെക്കാഡം ടാറിംഗ് നടത്തുന്നതിനായി 11 കോടി രൂപയുടെ കരാര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തി ആരംഭിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും ഉക്കിനടുക്ക മുതല്‍ ബന്‍പ്പത്തടുക്ക വരെ പ്രവൃത്തി നടത്തി ഏല്‍ക്കാന മുതല്‍ പള്ളം വരെ മണ്ണ് നീക്കം ചെയ്ത് […]

ബദിയടുക്ക: സഞ്ചാരയോഗ്യമായ റോഡിന് വേണ്ടി പ്രതിഷേധ സമരവുമായി രംഗത്ത്. മുണ്ട്യത്തടുക്ക- ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് റോഡ് പ്രവൃത്തി പാതിവഴിയില്‍ ഉപേക്ഷിച്ചതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് എന്‍മകജെ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. മുണ്ട്യത്തടുക്ക മുതല്‍ ഉക്കിനടുക്കവരെ മെക്കാഡം ടാറിംഗ് നടത്തുന്നതിനായി 11 കോടി രൂപയുടെ കരാര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തി ആരംഭിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും ഉക്കിനടുക്ക മുതല്‍ ബന്‍പ്പത്തടുക്ക വരെ പ്രവൃത്തി നടത്തി ഏല്‍ക്കാന മുതല്‍ പള്ളം വരെ മണ്ണ് നീക്കം ചെയ്ത് മെറ്റല്‍ നിരത്തിയതല്ലാതെ മറ്റു പ്രവൃത്തികള്‍ നടത്താതെ കരാറുകാരന്‍ പാതിവഴിയില്‍ ഉപേക്ഷിച്ച മട്ടിലാണ്. ജല്ലികള്‍ ഇളകിയതോടെ ഇരുചക്രവാഹനങ്ങളും അപകടത്തില്‍പെടുന്നു. മാത്രവുമല്ല കാല്‍നട യാത്രക്കാര്‍ക്കും ദുരിതം ഏറെയാണ്. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ ഉച്ചയോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. എന്‍മകജെ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് നിസാര്‍ ബന്‍പ്പത്തടുക്ക, സവാദ് ബന്‍പ്പത്തടുക്ക, ഹനീഫ കാട്ടുകുക്കെ, പ്രകാശ് കാപ്പിക്കാട്, മനോഹര, ആസിഫ്, മുസ്തഫ, ഷബീര്‍ ബന്‍പ്പത്തടുക്ക തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it