ഡോ. ഇസ്മയില്‍ ഷിഹാബുദ്ദീന് അവാര്‍ഡ്

മംഗലാപുരം: യേനപോയ മെഡിക്കല്‍ കോളേജ് ഔട്ട്സ്റ്റാന്റിംങ് അലുംനി അവാര്‍ഡ് ഡോ. ഇസ്മയില്‍ ഷിഹാബുദ്ദീന്‍ തളങ്കരക്ക് യേനപോയ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ഹാജി അബ്ദുല്ല കുഞ്ഞി യേനപോയ സമ്മാനിച്ചു. 2010-2020 വര്‍ഷ കാലയളവിലെ മികവ് വിലയിരുത്തിയാണ് മെഡിക്കല്‍ അക്കാഡമിക് അവാര്‍ഡ് സമ്മാനിച്ചത്. വൈസ് ചാന്‍സലര്‍ ഡോ. വിജയകുമാര്‍, മറ്റു വകുപ്പു മേധാവികള്‍ സംബന്ധിച്ചു. ഡോ. 'യുആ' പ്രസിഡണ്ട് ഡോ. ഇമ്രാന്‍ പാഷ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. സജ്ജാദ് നന്ദി പറഞ്ഞു. ഇന്‍ഡ്യന്‍ അസോസിയേഷന്‍ ഓഫ് സൈക്യാട്രിയുടെയും വേള്‍ഡ് അസോസിയേഷന്‍ […]

മംഗലാപുരം: യേനപോയ മെഡിക്കല്‍ കോളേജ് ഔട്ട്സ്റ്റാന്റിംങ് അലുംനി അവാര്‍ഡ് ഡോ. ഇസ്മയില്‍ ഷിഹാബുദ്ദീന്‍ തളങ്കരക്ക് യേനപോയ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ഹാജി അബ്ദുല്ല കുഞ്ഞി യേനപോയ സമ്മാനിച്ചു. 2010-2020 വര്‍ഷ കാലയളവിലെ മികവ് വിലയിരുത്തിയാണ് മെഡിക്കല്‍ അക്കാഡമിക് അവാര്‍ഡ് സമ്മാനിച്ചത്. വൈസ് ചാന്‍സലര്‍ ഡോ. വിജയകുമാര്‍, മറ്റു വകുപ്പു മേധാവികള്‍ സംബന്ധിച്ചു. ഡോ. 'യുആ' പ്രസിഡണ്ട് ഡോ. ഇമ്രാന്‍ പാഷ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. സജ്ജാദ് നന്ദി പറഞ്ഞു. ഇന്‍ഡ്യന്‍ അസോസിയേഷന്‍ ഓഫ് സൈക്യാട്രിയുടെയും വേള്‍ഡ് അസോസിയേഷന്‍ ഓഫ് സൈക്യാട്രിക് റിഹാബിലിറ്റേഷന്റേയും ലൈഫ് ഫെല്ലോ ആണ് കലാകാരന്‍ കൂടിയായ ശിഹാബുദ്ദീന്‍. നേരത്തെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളില്‍ പരിശീലനം നല്‍കാനും ഗവേഷണ പഠനങ്ങളും പ്രബന്ധങ്ങളും അവതരിപ്പിക്കാനും ശിഹാബുദ്ദീന് വിവിധ രാജ്യങ്ങളില്‍ നിന്ന് ക്ഷണം ലഭിച്ചിട്ടുണ്ട്. ഡോ.ആരീഫാ സോളാര്‍ ആണ് ഭാര്യ. മക്കള്‍: ഈഷാ ഫെല്ല, ഇലാഷ് ഫയെന്‍.

Related Articles
Next Story
Share it