സ്റ്റെതസ്‌കോപ്പുമായി ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന; പുഞ്ചിരിയുമായി കുട്ടികള്‍
കാസര്‍കോട്: ഭിന്നശേഷിക്കാരായ കുട്ടിയെ ചികിത്സിച്ച് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന. ജനമൈത്രി പൊലീസും മലബാര്‍ ഗോള്‍ഡും യേനപ്പോയ മെഡിക്കല്‍ കോളേജും സംയുക്തമായി സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികള്‍ക്കുള്ള സൗജന്യ മെഡിക്കല്‍ ക്യാമ്പിലാണ് ഡോക്ടര്‍ കൂടിയായ വൈഭവ് സക്‌സേന ഒരു കുട്ടിയെ പരിശോധിച്ച് ഉദ്ഘാടനം നിര്‍വഹിച്ചത്. ഐ.പി.എസ് നേടി പൊലീസ് സേനയില്‍ ചേരുന്നതിന് മുമ്പ് വൈഭവ് സക്‌സേന എം.ബി.ബി.എസ് ബിരുദം നേടി ഡോക്ടറായി കുറച്ചുകാലം സേവനം അനുഷ്ടിച്ചിരുന്നു. നൂറുകണക്കിന് ഭിന്നശേഷി കുട്ടികളാണ് ഇന്നലെ ക്യാമ്പിനെത്തിയത്. വിദ്യാനഗര്‍ ലയണ്‍ക്ലബ് […]

കാസര്‍കോട്: ഭിന്നശേഷിക്കാരായ കുട്ടിയെ ചികിത്സിച്ച് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന. ജനമൈത്രി പൊലീസും മലബാര്‍ ഗോള്‍ഡും യേനപ്പോയ മെഡിക്കല്‍ കോളേജും സംയുക്തമായി സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികള്‍ക്കുള്ള സൗജന്യ മെഡിക്കല്‍ ക്യാമ്പിലാണ് ഡോക്ടര്‍ കൂടിയായ വൈഭവ് സക്‌സേന ഒരു കുട്ടിയെ പരിശോധിച്ച് ഉദ്ഘാടനം നിര്‍വഹിച്ചത്. ഐ.പി.എസ് നേടി പൊലീസ് സേനയില്‍ ചേരുന്നതിന് മുമ്പ് വൈഭവ് സക്‌സേന എം.ബി.ബി.എസ് ബിരുദം നേടി ഡോക്ടറായി കുറച്ചുകാലം സേവനം അനുഷ്ടിച്ചിരുന്നു. നൂറുകണക്കിന് ഭിന്നശേഷി കുട്ടികളാണ് ഇന്നലെ ക്യാമ്പിനെത്തിയത്. വിദ്യാനഗര്‍ ലയണ്‍ക്ലബ് ഹാളിലായിരുന്നു പരിപാടി. കാസര്‍കോട് ഡി.വൈ.എസ്.പി. പി.കെ സുധാകാരന്‍ അധ്യക്ഷത വഹിച്ചു. എം.എ നാസര്‍ ലയന്‍സ് ക്ലബ്, കാസിം ടി.ഡി.പി.സി. സംസാരിച്ചു. യേനപ്പോയ മെഡിക്കല്‍ കോളേജ് ക്യാമ്പ് സോഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് അബ്ദുല്‍ റസാഖ്, ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ കൃപേഷ്, സന്തോഷ്, ഗ്രീഷ്മ, ട്രോമകെയര്‍കമ്മിറ്റി പ്രസിഡണ്ട് ഷാഫി കല്ലുവളപ്പ്, സുലേഖ മാഹിന്‍, പൊതുപ്രവര്‍ത്തകരായ മാഹിന്‍ കുന്നില്‍, കരീം ചൗക്കി സംബന്ധിച്ചു. ഡി.സി.ആര്‍.ബി. ഡി.വൈ.എസ്.പി. സാബു പി.കെ സ്വാഗതവും ടൗണ്‍ സി.ഐ പി. അജിത് കുമാര്‍ നന്ദിയും പറഞ്ഞു.