കെ ആര്‍ ഗൗരിയമ്മയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

തിരുവന്തപുരം: അസുഖബാധിതയായി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മുന്‍ മന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ കെ ആര്‍ ഗൗരിയമ്മയുടെ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതിയുള്ളതായി മെഡിക്കല്‍ ബുള്ളറ്റിന്‍. നിലവില്‍ ശ്വാസ തടസ്സം ഉള്‍പ്പെടെയുള്ള അസ്വസ്ഥകള്‍ക്ക് മാറ്റമുണ്ടെന്നും അധികൃതര്‍ പറഞ്ഞു. പനിയും ശ്വാസ തടസ്സവും കാരണം ഗൗരിയമ്മയെ വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം സോഷ്യല്‍ മീഡിയയില്‍ ഗൗരിയമ്മയുടെ ആരോഗ്യസ്ഥിതിയെപറ്റി വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഗൗരിയമ്മ അന്തരിച്ചെന്നായിരുന്നു പ്രചരണം. തുടര്‍ന്ന് തെറ്റായ വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ […]

തിരുവന്തപുരം: അസുഖബാധിതയായി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മുന്‍ മന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ കെ ആര്‍ ഗൗരിയമ്മയുടെ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതിയുള്ളതായി മെഡിക്കല്‍ ബുള്ളറ്റിന്‍. നിലവില്‍ ശ്വാസ തടസ്സം ഉള്‍പ്പെടെയുള്ള അസ്വസ്ഥകള്‍ക്ക് മാറ്റമുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

പനിയും ശ്വാസ തടസ്സവും കാരണം ഗൗരിയമ്മയെ വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം സോഷ്യല്‍ മീഡിയയില്‍ ഗൗരിയമ്മയുടെ ആരോഗ്യസ്ഥിതിയെപറ്റി വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഗൗരിയമ്മ അന്തരിച്ചെന്നായിരുന്നു പ്രചരണം. തുടര്‍ന്ന് തെറ്റായ വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ ബന്ധുക്കള്‍ പരാതി നല്‍കി.

Related Articles
Next Story
Share it