ഹൃദയധമനിയില്‍ തടസം; എം.സി ഖമറുദ്ദീന് തുടര്‍ചികിത്സ വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ്

കാസര്‍കോട്: പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീന്റെ ഹൃദയധമനിക്ക് തടസമുള്ളതായി പരിശോധനയില്‍ കണ്ടെത്തി. ഇതോടെ ഖമറുദ്ദീന് തുടര്‍ ചികിത്സ നല്‍കണമെന്ന് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചു. കാര്‍ഡിയോളജിവിഭാഗം മേധാവി ഡോ. എസ്.എം അഷ്‌റഫിന്റെ നേതൃത്വത്തില്‍ നടത്തിയ ആന്‍ജിയോഗ്രാമിലാണ് ഹൃദയധമനിയില്‍ തടസമുള്ളതായി കണ്ടെത്തിയത്. രണ്ടുദിവസത്തിനകം ആന്‍ജിയോപ്ലാസ്റ്റി നടത്തും. പ്രിന്‍സിപ്പല്‍ ഡോ. കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണ് ചികിത്സ. ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ റിമാണ്ടില്‍ കഴിയുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് ഖമറുദ്ദീനെ വിദഗ്ധ പരിശോധനക്ക് […]

കാസര്‍കോട്: പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീന്റെ ഹൃദയധമനിക്ക് തടസമുള്ളതായി പരിശോധനയില്‍ കണ്ടെത്തി. ഇതോടെ ഖമറുദ്ദീന് തുടര്‍ ചികിത്സ നല്‍കണമെന്ന് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചു. കാര്‍ഡിയോളജിവിഭാഗം മേധാവി ഡോ. എസ്.എം അഷ്‌റഫിന്റെ നേതൃത്വത്തില്‍ നടത്തിയ ആന്‍ജിയോഗ്രാമിലാണ് ഹൃദയധമനിയില്‍ തടസമുള്ളതായി കണ്ടെത്തിയത്. രണ്ടുദിവസത്തിനകം ആന്‍ജിയോപ്ലാസ്റ്റി നടത്തും. പ്രിന്‍സിപ്പല്‍ ഡോ. കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണ് ചികിത്സ. ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ റിമാണ്ടില്‍ കഴിയുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് ഖമറുദ്ദീനെ വിദഗ്ധ പരിശോധനക്ക് വിധേയനാക്കിയത്.

Related Articles
Next Story
Share it