സാന്‍വി മോള്‍ക്ക് സഹായ ഹസ്തവുമായി 'സതീര്‍ത്ഥ്യര്‍' കൂട്ടായ്മ

പാലക്കുന്ന്: പെരിയാട്ടടുക്കം കാട്ടിയടുക്കം താമസിക്കുന്ന രാധാകൃഷ്ണന്റെയും പുഷ്പാവതിയുടെയും മകള്‍ നാല് വയസുകാരി സാന്‍വിമോള്‍ ജന്മനാ ബീറ്റ തലസ്സീമിയ മേജര്‍ എന്ന മാരകരോഗം പിടിപെട്ട് ചികിത്സയിലാണ്. സാന്‍വി മോളുടെ ചികിത്സ ഫണ്ടിലേക്ക് ബേക്കല്‍ ജി.എഫ്.എച്ച്.എസ് സ്‌കൂളിലെ 1992-93 പത്താം ക്ലാസ് വിദ്യാര്‍ത്ഥി കൂട്ടായ്മയായ 'സതീര്‍ത്ഥ്യര്‍' 56,500 രൂപ കൈമാറി. കാട്ടിയടുക്കം ചേര്‍ന്ന ചികിത്സ കമ്മിറ്റി രൂപീകരണ യോഗം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരന്‍ അധ്യക്ഷത വഹിച്ചു. […]

പാലക്കുന്ന്: പെരിയാട്ടടുക്കം കാട്ടിയടുക്കം താമസിക്കുന്ന രാധാകൃഷ്ണന്റെയും പുഷ്പാവതിയുടെയും മകള്‍ നാല് വയസുകാരി സാന്‍വിമോള്‍ ജന്മനാ ബീറ്റ തലസ്സീമിയ മേജര്‍ എന്ന മാരകരോഗം പിടിപെട്ട് ചികിത്സയിലാണ്. സാന്‍വി മോളുടെ ചികിത്സ ഫണ്ടിലേക്ക് ബേക്കല്‍ ജി.എഫ്.എച്ച്.എസ് സ്‌കൂളിലെ 1992-93 പത്താം ക്ലാസ് വിദ്യാര്‍ത്ഥി കൂട്ടായ്മയായ 'സതീര്‍ത്ഥ്യര്‍' 56,500 രൂപ കൈമാറി. കാട്ടിയടുക്കം ചേര്‍ന്ന ചികിത്സ കമ്മിറ്റി രൂപീകരണ യോഗം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരന്‍ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ സാജിദ് മൗവ്വല്‍, രവീന്ദ്രന്‍ കരിച്ചേരി, കെ.എം. ബഷീര്‍ അജയന്‍ പനയാല്‍, ടി. മുഹമ്മദ് കുഞ്ഞി, സതീര്‍ത്ഥ്യര്‍ പ്രസിഡണ്ട് ദിനേശന്‍ പള്ളിക്കര, രാജന്‍ മലാംകുന്ന്, രാജേന്ദ്രന്‍ മുദിയക്കാല്‍, നൗഷാദ് പെരിയാട്ടടുക്കാം, സുചിത്ര പനയാല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it