ദുബായില്‍ മീഡിയ ക്രിക്കറ്റ് ക്ലബ്ബ് മന്ത്രി വി. അബ്ദുല്‍റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു
ദുബായ്: യു.എ.യിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഐ.എം.എഫിന്റെ നേതൃത്വത്തില്‍ മീഡിയ ക്രിക്കറ്റ് ക്ലബ് എന്ന പേരില്‍ പ്രൊഫഷണല്‍ ക്രിക്കറ്റ് ക്ലബ് രൂപീകരിച്ചു. ദുബായ് പുള്‍മാന്‍ ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങ് കേരള കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. ഐ.എം.എഫ് പ്രസിഡണ്ട് കെ.എം അബ്ബാസ് അധ്യക്ഷത വഹിച്ചു. മുന്‍ ഇന്ത്യന്‍ ദേശിയ ക്രിക്കറ്റ് താരവും കേരള രഞ്ജി ടീം പരിശീലകനുമായ ടിനു യോഹന്നാന്‍ ടീം പ്രഖ്യാപനം നടത്തി. യു.എ.ഇ ലുലു എക്‌സ്‌ചേഞ്ച് ഡെപ്യൂട്ടി […]

ദുബായ്: യു.എ.യിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഐ.എം.എഫിന്റെ നേതൃത്വത്തില്‍ മീഡിയ ക്രിക്കറ്റ് ക്ലബ് എന്ന പേരില്‍ പ്രൊഫഷണല്‍ ക്രിക്കറ്റ് ക്ലബ് രൂപീകരിച്ചു. ദുബായ് പുള്‍മാന്‍ ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങ് കേരള കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. ഐ.എം.എഫ് പ്രസിഡണ്ട് കെ.എം അബ്ബാസ് അധ്യക്ഷത വഹിച്ചു. മുന്‍ ഇന്ത്യന്‍ ദേശിയ ക്രിക്കറ്റ് താരവും കേരള രഞ്ജി ടീം പരിശീലകനുമായ ടിനു യോഹന്നാന്‍ ടീം പ്രഖ്യാപനം നടത്തി. യു.എ.ഇ ലുലു എക്‌സ്‌ചേഞ്ച് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഷഫീസ് അഹമ്മദ്, ലുലു എക്‌സ്‌ചേഞ്ച് സ്ട്രാറ്റജിക് ബിസിനസ് ആന്റ് മാര്‍ക്കറ്റിങ്ങ് മേധാവി അജിത് ജോണ്‍സന്‍ എന്നിവര്‍ ചേര്‍ന്ന് ലോഗോ പ്രകാശനം ചെയ്തു. കേരള രഞ്ജി ക്രിക്കറ്റ് ടീം മുന്‍ നായകനും കേരള അണ്ടര്‍ 19 മുഖ്യ പരിശീലകനുമായ സോണി ചെറുവത്തൂര്‍ ജേഴ്സി പുറത്തിറക്കി. റാഫേല്‍ പൊഴോലിപറമ്പില്‍ ഏറ്റുവാങ്ങി. അതിഥികളും കളിക്കാരും ക്രിക്കറ്റ് ബാറ്റില്‍ ഒപ്പ് വച്ചു. ഐ.എം.എഫ് ജനറല്‍ സെക്രട്ടറി അരുണ്‍ രാഘവന്‍, ആര്‍.ജെ തന്‍വീര്‍ പ്രസംഗിച്ചു. സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ റോയ് റാഫേല്‍ സ്വാഗതവും ആക്ടിങ്ങ് ഖജാന്‍ജി ശിഹാബ് അബ്ദുല്‍ കരിം നന്ദിയും പറഞ്ഞു.