ഐ.എസ്.ആര്‍.ഒയുടെ ചരിത്രം വിളിച്ചോതി പൊവ്വല്‍ എല്‍.ബി.എസില്‍ മെക്കാത്തലോണ്‍ അരങ്ങേറി

കാസര്‍കോട്: പൊവ്വല്‍ എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം രണ്ട് ദിവസങ്ങളിലായി കോളേജില്‍ സംഘടിപ്പിച്ച ടെക്-ഫെസ്റ്റ് മെക്കാത്തലോന് ആവേശകരമായ കൊടിയിറക്കം.ഐ.എസ്.ആര്‍.ഒയുടെ ചരിത്രം വിളിച്ചോതിയ പ്രദര്‍ശനങ്ങളോടെ ആരംഭിച്ച ഫെസ്റ്റിവലില്‍ തിരുവനന്തപുരം ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ രണ്ട് യുവ ശാസ്ത്രജ്ഞന്മാരും പങ്കെടുത്തു. ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് മെക്കാനിക്കല്‍ എഞ്ചിനീയറിംഗിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നതിനും കാര്‍ഷിക-വ്യാവസായിക-സാമൂഹ്യ മേഖലകളില്‍ അധിഷ്ഠിതമായ നിര്‍മ്മാണ പ്രൊജക്ടുകള്‍ പരിചയപ്പെടുത്തലിനും ടെക്-ഫെസ്റ്റ് സാക്ഷ്യം വഹിച്ചു. നൂതന സാങ്കേതിക വിദ്യയായ 3ഡി പ്രിന്റിംഗുമായി ബന്ധപ്പെട്ട് നടത്തിയ വര്‍ക്ക്‌ഷോപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് […]

കാസര്‍കോട്: പൊവ്വല്‍ എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം രണ്ട് ദിവസങ്ങളിലായി കോളേജില്‍ സംഘടിപ്പിച്ച ടെക്-ഫെസ്റ്റ് മെക്കാത്തലോന് ആവേശകരമായ കൊടിയിറക്കം.
ഐ.എസ്.ആര്‍.ഒയുടെ ചരിത്രം വിളിച്ചോതിയ പ്രദര്‍ശനങ്ങളോടെ ആരംഭിച്ച ഫെസ്റ്റിവലില്‍ തിരുവനന്തപുരം ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ രണ്ട് യുവ ശാസ്ത്രജ്ഞന്മാരും പങ്കെടുത്തു. ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് മെക്കാനിക്കല്‍ എഞ്ചിനീയറിംഗിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നതിനും കാര്‍ഷിക-വ്യാവസായിക-സാമൂഹ്യ മേഖലകളില്‍ അധിഷ്ഠിതമായ നിര്‍മ്മാണ പ്രൊജക്ടുകള്‍ പരിചയപ്പെടുത്തലിനും ടെക്-ഫെസ്റ്റ് സാക്ഷ്യം വഹിച്ചു. നൂതന സാങ്കേതിക വിദ്യയായ 3ഡി പ്രിന്റിംഗുമായി ബന്ധപ്പെട്ട് നടത്തിയ വര്‍ക്ക്‌ഷോപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഉപകാരപ്രദമായി. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ പാനല്‍ ചര്‍ച്ചയില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനുള്ള സാങ്കേതിക വിദ്യകളെ കുറിച്ച് വിശകലനം ചെയ്തു. ഓട്ടോമൊബൈല്‍ മേഖലയിലെ വിവിധങ്ങളായ വികസന പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തികൊണ്ടുള്ള വാഹനങ്ങളുടെ പ്രദര്‍ശനം വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ കൗതുകകരമായി.
ക്യാമ്പസിനകത്ത് നടത്തിയ ഓഫ് റോഡ് ഡ്രൈവിംഗ് മത്സരത്തിലെ വിജയികള്‍ക്ക് വിവിധ ഇനങ്ങളിലായി 12 ഓളം ട്രോഫികള്‍ വിതരണം ചെയ്തു.

Related Articles
Next Story
Share it