മി ടു ആരോപണം: ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്ന മി ടു ആരോപണത്തില്‍ പ്രമുഖ യുട്യൂബ് വ്‌ളോഗറായ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു. പത്തനംതിട്ട സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരുക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. വിമന്‍ എഗെയിന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലാണ് ആദ്യം ശ്രീകാന്തിനെതിരെയുള്ള മീ ടു വെളിപ്പെടുത്തല്‍ വന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു യുവതിയും സമാനമായ ആരോപണം അതേ ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയിരുന്നു. ഒളിവില്‍ കഴിയുന്ന […]

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്ന മി ടു ആരോപണത്തില്‍ പ്രമുഖ യുട്യൂബ് വ്‌ളോഗറായ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു. പത്തനംതിട്ട സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരുക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.

വിമന്‍ എഗെയിന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലാണ് ആദ്യം ശ്രീകാന്തിനെതിരെയുള്ള മീ ടു വെളിപ്പെടുത്തല്‍ വന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു യുവതിയും സമാനമായ ആരോപണം അതേ ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയിരുന്നു. ഒളിവില്‍ കഴിയുന്ന പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Related Articles
Next Story
Share it