എം.ഡി.എം.എ കടത്ത് കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

ആദൂര്‍: നാലുമാസം മുമ്പ് കുണ്ടാറില്‍ നിന്ന് എം.ഡി. എം.എ മയക്കുമരുന്ന് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ബന്തടുക്ക നടക്കാപുരയിലെ അമല്‍സാബുവിനെ(24)യാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മെയ് 16ന് കര്‍ണാടകയില്‍ നിന്ന് ടാര്‍ ജീപ്പില്‍ 29 ഗ്രാം എം.ഡി.എം.എ കടത്തുന്നതിനിടെ രണ്ടുപേരെ കുണ്ടാര്‍ പാലത്തിന് സമീപത്തുവെച്ച് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.മാങ്ങാട് സ്വദേശിയും ഈച്ചിലങ്കോട് താമസക്കാരനുമായ മുനീര്‍(28), മുളിയാര്‍ മൂലടുക്കത്തെ നിസാമുദ്ദീന്‍(27) എന്നിവരാണ് അറസ്റ്റിലായിരുന്നത്. കര്‍ണാടകയിലെ ബംഗളൂരുവില്‍ നിന്ന് അമല്‍സാബുവാണ് […]

ആദൂര്‍: നാലുമാസം മുമ്പ് കുണ്ടാറില്‍ നിന്ന് എം.ഡി. എം.എ മയക്കുമരുന്ന് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ബന്തടുക്ക നടക്കാപുരയിലെ അമല്‍സാബുവിനെ(24)യാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മെയ് 16ന് കര്‍ണാടകയില്‍ നിന്ന് ടാര്‍ ജീപ്പില്‍ 29 ഗ്രാം എം.ഡി.എം.എ കടത്തുന്നതിനിടെ രണ്ടുപേരെ കുണ്ടാര്‍ പാലത്തിന് സമീപത്തുവെച്ച് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മാങ്ങാട് സ്വദേശിയും ഈച്ചിലങ്കോട് താമസക്കാരനുമായ മുനീര്‍(28), മുളിയാര്‍ മൂലടുക്കത്തെ നിസാമുദ്ദീന്‍(27) എന്നിവരാണ് അറസ്റ്റിലായിരുന്നത്. കര്‍ണാടകയിലെ ബംഗളൂരുവില്‍ നിന്ന് അമല്‍സാബുവാണ് എം.ഡി.എം.എ തരപ്പെടുത്തി വില്‍ക്കാനായി തങ്ങളെ ഏല്‍പ്പിച്ചതെന്ന് മുനീറും നിസാമുദ്ദീനും പൊലീസിനോട് പറഞ്ഞിരുന്നു. അമലിനെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഇയാള്‍ നാട്ടില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചത്. ആദൂര്‍ സി.ഐ എ.അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ബന്തടുക്കയില്‍ വെച്ച് പിടികൂടുകയായിരുന്നു.

Related Articles
Next Story
Share it