വീണ്ടും എം.ഡി.എം.എ വേട്ട: കാഞ്ഞങ്ങാട്ട് സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ വീണ്ടും എം.ഡി.എം.എ പിടികൂടി.കാഞ്ഞങ്ങാട്ട് 1.15 ഗ്രാം എം.ഡി.എം. എ മയക്കുമരുന്നുമായി സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായി.പടന്നക്കാട്ടെ തസ്‌നിംസ് ഹൗസിലെ തമീം ഇസ്മായില്‍, സഹോദരന്‍ തഹസീന്‍ ഇസ്മായില്‍, പടന്നക്കാട് കുറുന്തൂര്‍ റോഡിലെ മണ്ട്യന്‍ ഹൗസില്‍ റാഷിദ് എന്നിവരെയാണ് കാഞ്ഞങ്ങാട് സൗത്തില്‍ വെച്ച് പൊലീസ് നടത്തിയ വാഹന പരിശോധനയില്‍ എം.ഡി.എം.എയുമായി പിടിച്ചത്.ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈന്‍, എസ്.ഐ സതീശന്‍, […]

കാഞ്ഞങ്ങാട്: ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ വീണ്ടും എം.ഡി.എം.എ പിടികൂടി.
കാഞ്ഞങ്ങാട്ട് 1.15 ഗ്രാം എം.ഡി.എം. എ മയക്കുമരുന്നുമായി സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായി.
പടന്നക്കാട്ടെ തസ്‌നിംസ് ഹൗസിലെ തമീം ഇസ്മായില്‍, സഹോദരന്‍ തഹസീന്‍ ഇസ്മായില്‍, പടന്നക്കാട് കുറുന്തൂര്‍ റോഡിലെ മണ്ട്യന്‍ ഹൗസില്‍ റാഷിദ് എന്നിവരെയാണ് കാഞ്ഞങ്ങാട് സൗത്തില്‍ വെച്ച് പൊലീസ് നടത്തിയ വാഹന പരിശോധനയില്‍ എം.ഡി.എം.എയുമായി പിടിച്ചത്.
ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈന്‍, എസ്.ഐ സതീശന്‍, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായരുടെ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ ശരത്.എ, എസ്.ഐ അബൂബക്കര്‍, സി.പി.ഒമാരായ അജയന്‍, സജിത്ത്, നികേഷ്, ജിനേഷ്, പ്രണവ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

Related Articles
Next Story
Share it