കാഞ്ഞങ്ങാട്: കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടു പേരെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കര പള്ളിപ്പുഴയിലെ മുഹമ്മദ് ആഷിഖ് (30), തൊട്ടിയിലെ ടി. ഷഫീഖ് (30) എന്നിവരെയാണ് ബേക്കല്‍ ഇന്‍സ്പെക്ടര്‍ യു.പി വിപിനും സംഘവും അറസ്റ്റ് ചെയ്തത്. പൂച്ചക്കാട്-ചിറക്കല്‍ റോഡില്‍ നിന്നും കഴിഞ്ഞ ദിവസമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതികളില്‍ നിന്നും രണ്ട് പൊതികളിലായി 1.89ഗ്രാം എം.ഡി.എം.എ മയക്കുമരുന്നാണ് കണ്ടെത്തിയത്.