ഉപ്പളയിലും ചന്തേരയിലും എം.ഡി.എം.എ. പിടിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍
ഉപ്പള/കാഞ്ഞങ്ങാട്: ഉപ്പളയിലും ചന്തേരയിലും എം.ഡി.എം.എ. പിടിച്ചു.2.25 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി ഉപ്പള പച്ചിലമ്പാറ സ്വദേശിയെ കുമ്പള എക്സൈസ് സംഘവും ചന്തേരയില്‍ പയ്യന്നൂര്‍ സ്വദേശികളായ രണ്ടുപേരെ ചന്തേര പൊലീസും അറസ്റ്റ് ചെയ്തു. പച്ചിലമ്പാറയിലെ മുഹമ്മദ് ലത്തീഫ് (33) ആണ് ഉപ്പളയില്‍ അറസ്റ്റിലായത്. കുമ്പള എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. അശ്വിന് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാത്രി 9 മണിയോടെ നടത്തിയ പരിശോധനക്കിടെ ഉപ്പള സ്കൂളിന് സമീപം വെച്ച് മയക്കുമരുന്ന് വില്‍പ്പന സംഘത്തിന് കൈമാറാന്‍ കൊണ്ടു വന്നപ്പോഴാണ് പിടിച്ചത്.പ്രിവന്റീവ് ഓഫീസര്‍ […]

ഉപ്പള/കാഞ്ഞങ്ങാട്: ഉപ്പളയിലും ചന്തേരയിലും എം.ഡി.എം.എ. പിടിച്ചു.
2.25 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി ഉപ്പള പച്ചിലമ്പാറ സ്വദേശിയെ കുമ്പള എക്സൈസ് സംഘവും ചന്തേരയില്‍ പയ്യന്നൂര്‍ സ്വദേശികളായ രണ്ടുപേരെ ചന്തേര പൊലീസും അറസ്റ്റ് ചെയ്തു. പച്ചിലമ്പാറയിലെ മുഹമ്മദ് ലത്തീഫ് (33) ആണ് ഉപ്പളയില്‍ അറസ്റ്റിലായത്. കുമ്പള എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. അശ്വിന് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാത്രി 9 മണിയോടെ നടത്തിയ പരിശോധനക്കിടെ ഉപ്പള സ്കൂളിന് സമീപം വെച്ച് മയക്കുമരുന്ന് വില്‍പ്പന സംഘത്തിന് കൈമാറാന്‍ കൊണ്ടു വന്നപ്പോഴാണ് പിടിച്ചത്.
പ്രിവന്റീവ് ഓഫീസര്‍ കെ. ഉണ്ണികൃഷന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എ.കെ. നസ്റുദ്ദീന്‍, വി.ബി. സാബിത്ത്, ഡ്രൈവര്‍ വിജയന് എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.
രാമന്തളി എട്ടിക്കുളം കുന്നിക്കലം തട്ടെയകത്തെ കെ.എ മുഹമ്മദ് അഷ്റഫ് (29), എട്ടിക്കുളം മുല്ലക്കൊട്ടില് മഡിയന്‍ ഹൗസില്‍ എം.പി റാഷിദ് (26) എന്നിവരെയാണ് ചന്തേര എസ്.ഐ എം.പി ശ്രീദാസും സംഘവും അറസ്റ്റ് ചെയ്തത്.
ഇന്നലെ ചെറുവത്തൂര്‍ ഞാണങ്കൈ റോഡില്‍ ബൈക്കില്‍ വരികയായിരുന്ന ഇവരില്‍ നിന്നും 2.35 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നാണ് പിടിച്ചെടുത്തത്.