ചന്തേരയില്‍ രണ്ടിടത്ത് എം.ഡി.എം.എ പിടിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: ചന്തേര പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടിടങ്ങളില്‍ എം.ഡി.എം.എ മയക്കുമരുന്നു പിടികൂടി. പടന്നയിലും പിലിക്കോട്ടുമാണ് സംഭവം. 4.20 ഗ്രാം എം.ഡി.എം.എയും രണ്ട് ബുള്ളറ്റുമായി രണ്ടു പേര്‍ അറസ്റ്റിലായി. ഒരാള്‍ ഓടിപ്പോയി. പടന്ന തോട്ടുകരയിലാണ് 2.70 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേര്‍ അറസ്റ്റിലായത്. പടന്ന കാവുന്തല സി.എച്ച് ഹൗസിലെ സി.എച്ച് അബ്ദുള്‍ റഹ്മാന്‍ (32), പടന്ന ബി.ജെ ഹൗസിലെ ബി.ജെ റാഷിദ് (32) എന്നിവരാണിത് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച കെ.എല്‍.60 എന്‍ 8413 ബുള്ളറ്റും കസ്റ്റഡിയിലെടുത്തു. പിലിക്കോടു നിന്ന് 1.50 […]

കാഞ്ഞങ്ങാട്: ചന്തേര പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടിടങ്ങളില്‍ എം.ഡി.എം.എ മയക്കുമരുന്നു പിടികൂടി. പടന്നയിലും പിലിക്കോട്ടുമാണ് സംഭവം. 4.20 ഗ്രാം എം.ഡി.എം.എയും രണ്ട് ബുള്ളറ്റുമായി രണ്ടു പേര്‍ അറസ്റ്റിലായി. ഒരാള്‍ ഓടിപ്പോയി. പടന്ന തോട്ടുകരയിലാണ് 2.70 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേര്‍ അറസ്റ്റിലായത്. പടന്ന കാവുന്തല സി.എച്ച് ഹൗസിലെ സി.എച്ച് അബ്ദുള്‍ റഹ്മാന്‍ (32), പടന്ന ബി.ജെ ഹൗസിലെ ബി.ജെ റാഷിദ് (32) എന്നിവരാണിത് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച കെ.എല്‍.60 എന്‍ 8413 ബുള്ളറ്റും കസ്റ്റഡിയിലെടുത്തു. പിലിക്കോടു നിന്ന് 1.50 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചത്. കെ.എല്‍.60 എച്ച് 2030 ബുള്ളറ്റും പിടികൂടി. ബുള്ളറ്റ് ഓടിച്ച യുവാവ് രക്ഷപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കേസെടുത്തു. ചന്തേര ഇന്‍സ്‌പെക്ടര്‍ പി.നാരായണന്‍, എസ്.ഐ എം.വി ശ്രീദാസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രമേശന്‍, ഷൈജു, രഞ്ജിത്ത്, ബിജു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Related Articles
Next Story
Share it