മഞ്ചേശ്വരത്ത് വീണ്ടും എം.ഡി.എം.എ വേട്ട; രണ്ട് പേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: മയക്കുമരുന്ന് സംഘത്തിനെതിരെ ശക്തമായ നടപടിയുമായി മഞ്ചേശ്വരം പൊലീസ്. മൂന്ന് ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേര്‍ അറസ്റ്റിലായി. ഉദ്യാവര്‍ പത്താംമൈലിലെ സലിം(42), ഉദ്യാവര്‍ മാടയിലെ ഹസന്‍ ഹസീര്‍ (30) എന്നിവരെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.സന്തോഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി മഞ്ചേശ്വരത്ത് ഒരു കെട്ടിടത്തിന്റെ സമീപംസംശയ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഒരു മാസത്തിനിടെ പത്തോളം തവണയാണ് എം.ഡി. എം.എ മയക്കുമരുന്ന് പിടിച്ചത്. ഇന്നോവ കാറില്‍ കടത്തുകയായിരുന്ന […]

മഞ്ചേശ്വരം: മയക്കുമരുന്ന് സംഘത്തിനെതിരെ ശക്തമായ നടപടിയുമായി മഞ്ചേശ്വരം പൊലീസ്. മൂന്ന് ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേര്‍ അറസ്റ്റിലായി. ഉദ്യാവര്‍ പത്താംമൈലിലെ സലിം(42), ഉദ്യാവര്‍ മാടയിലെ ഹസന്‍ ഹസീര്‍ (30) എന്നിവരെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.സന്തോഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി മഞ്ചേശ്വരത്ത് ഒരു കെട്ടിടത്തിന്റെ സമീപംസംശയ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഒരു മാസത്തിനിടെ പത്തോളം തവണയാണ് എം.ഡി. എം.എ മയക്കുമരുന്ന് പിടിച്ചത്. ഇന്നോവ കാറില്‍ കടത്തുകയായിരുന്ന സ്പ്രിരിറ്റും പിടികൂടിയിരുന്നു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സന്തോഷ് കുമാര്‍, എസ്.ഐ എന്‍.അന്‍സാര്‍, അഡീഷണല്‍ എസ്.ഐ ടോണി ജെ. മറ്റം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തുന്നത്. കര്‍ണാടക അതിര്‍ത്തി പ്രദേശമായ തലപ്പാടി, ബായാര്‍, പൈവളിഗെ എന്നിവിടങ്ങളില്‍ രാത്രികാല വാഹന പരിശോധന നടത്തുന്നു. കര്‍ണാടയില്‍ നിന്ന് വ്യാപകമായി മയക്കുമരുന്ന് എത്തുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് ഇവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കിയത്. വാഹന പരിശോധനയില്‍ പത്ത് ദിവസത്തിനിടെ രേഖ ഇല്ലാതെ കടത്തിയ 13 ലക്ഷം രൂപയും ഒരു വീട്ടില്‍ സൂക്ഷിച്ച വടി വാളുമായി ഒരു യുവാവിനെയും അറസ്റ്റ് ചെയ്തു. പൊലീസ് രംഗത്ത് ഇറങ്ങിയതോടെ ഉപ്പളയിലെയും പരിസരത്തെയും ഗുണ്ടാസംഘത്തിന്റെ വിളയാട്ടത്തിന് കുറവ് വന്നിട്ടുണ്ട്. മൂന്നില്‍ കൂടുതല്‍ കേസുകളുള്ളവരെ കാപ്പ ചുത്താനും മഞ്ചേശ്വരം പൊലീസ് നടപടി തുടങ്ങിയിട്ടുണ്ട്. മഞ്ചേശ്വരം സ്റ്റേഷന്‍ പരിധിയില്‍ മാരകായുധങ്ങളും കള്ള തോക്കുകളും സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലും പരിശോധന നടക്കുന്നുണ്ട്. തട്ടിക്കൊണ്ടു പോകല്‍, വധശ്രമം തുടങ്ങിയ കേസുകളില്‍പ്പെട്ട ചില പ്രതികള്‍ വാറണ്ട് കേസില്‍ ഒളിവില്‍ കഴിയുന്നുണ്ട്. ഇവരെ പിടികൂടാനും അന്വേഷണം ഊര്‍ജിതമാക്കി.

Related Articles
Next Story
Share it