കാസര്‍കോട്ട് വീണ്ടും എം.ഡി.എം.എ വേട്ട; അന്തര്‍സംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ജില്ലയില്‍ വീണ്ടും എം.ഡി.എം.എ മയക്കുമരുന്ന് വേട്ട. അന്തര്‍സംസ്ഥാന മയക്കുമരുന്ന് സംഘത്തില്‍ പെട്ട യുവാവാണ് എം.ഡി.എം.എ മയക്കുമരുന്നുമായി ഇന്ന് കാസര്‍കോട്ട് പിടിയിലായത്. ചെങ്കള സ്റ്റാര്‍ നഗര്‍ മുനവ്വിറ മന്‍സിലിലെ കെ.പി ഫവാസ് (28) ആണ് അറസ്റ്റിലായത്. ഡല്‍ഹിയില്‍ നിന്നും കാസര്‍കോട് ജില്ലയിലേക്ക് മാരക മയക്കു മരുന്നായ എം.ഡി.എം.എ എത്തിച്ചു വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഫവാസെന്ന് പൊലീസ് പറഞ്ഞു. ഇന്ന് രാവിലെ കാസര്‍കോട് റെയില്‍വേ സ്റ്റേഷന് സമീപം വെച്ച് 130 ഗ്രാം എം.ഡി.എം.എയുമായാണ് ഫവാസ് പിടിയിലാവുന്നത്. […]

കാസര്‍കോട്: ജില്ലയില്‍ വീണ്ടും എം.ഡി.എം.എ മയക്കുമരുന്ന് വേട്ട. അന്തര്‍സംസ്ഥാന മയക്കുമരുന്ന് സംഘത്തില്‍ പെട്ട യുവാവാണ് എം.ഡി.എം.എ മയക്കുമരുന്നുമായി ഇന്ന് കാസര്‍കോട്ട് പിടിയിലായത്. ചെങ്കള സ്റ്റാര്‍ നഗര്‍ മുനവ്വിറ മന്‍സിലിലെ കെ.പി ഫവാസ് (28) ആണ് അറസ്റ്റിലായത്. ഡല്‍ഹിയില്‍ നിന്നും കാസര്‍കോട് ജില്ലയിലേക്ക് മാരക മയക്കു മരുന്നായ എം.ഡി.എം.എ എത്തിച്ചു വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഫവാസെന്ന് പൊലീസ് പറഞ്ഞു.
ഇന്ന് രാവിലെ കാസര്‍കോട് റെയില്‍വേ സ്റ്റേഷന് സമീപം വെച്ച് 130 ഗ്രാം എം.ഡി.എം.എയുമായാണ് ഫവാസ് പിടിയിലാവുന്നത്. ഏകദേശം 10 ലക്ഷം രൂപയോളം വില വരുന്ന എം.ഡി.എം.എയാണ് പിടിച്ചത്. കാസര്‍കോട് ഡി.വൈ.എസ്. പി. പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലായിരുന്നു എം.ഡി.എം.എ വേട്ട. സ്‌ക്വാഡ് അംഗങ്ങളായ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശിവകുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജേഷ് മാണിയാട്ട്, ഓസ്റ്റിന്‍ തമ്പി, ഷജീഷ്, ജിനേഷ്, ഹരീഷ്, മഞ്ചേശ്വരം എസ്.ഐ അന്‍സാര്‍, കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ അജിത് കുമാര്‍, എസ്.ഐ വിഷ്ണു പ്രസാദ്, രഞ്ജിത്ത് കുമാര്‍, ജോസഫ്, പൊലീസുകാരായ ഷാജു, സുരേഷ് ബാബു എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി വ്യാപകമായ രീതിയിലാണ് മയക്കുമരുന്ന് പിടികൂടിയത്. വിദ്യാര്‍ത്ഥികളേയും യുവാക്കളേയും ലക്ഷ്യമിട്ട് ജില്ലയിലേക്ക് എം.ഡി.എം.എ ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് കടത്ത് വ്യാപകമായ സാഹചര്യത്തില്‍ പൊലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

Related Articles
Next Story
Share it