രണ്ടിടത്ത് എം.ഡി.എം.എ പിടിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: രണ്ടിടത്ത് എം.ഡി.എം.എ പിടിച്ചു. കല്ലൂരാവിയില്‍ 220 മില്ലിഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി കൊവ്വല്‍ സ്റ്റോര്‍ കുരിക്കല്‍ വിട്ടില്‍ വി.വിഷ്ണുവിനെ(21) ഹൊസ്ദുര്‍ഗ് എസ്.ഐ കെ.പി. സതീഷ് അറസ്റ്റ് ചെയ്തു. 10.07 ഗ്രാം എം.ഡി.എം.എയുമായി ഉദുമ പാക്യാരയിലെ മുഹമ്മദ് ഇംതിയാസിനെ(30) ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാര്‍, ബേക്കല്‍ സി.ഐ യു.പി വിപിന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് ബേക്കല്‍ ജംഗ്ഷന് സമീപം വെച്ചാണ് ഇംതിയാസിനെ പിടിച്ചത്. മയക്കുമരുന്ന് കടത്ത്, കവര്‍ച്ച, ഭവനഭേദനം, മോഷണം, തട്ടിക്കൊണ്ട് പോകല്‍ തുടങ്ങിയ […]

കാഞ്ഞങ്ങാട്: രണ്ടിടത്ത് എം.ഡി.എം.എ പിടിച്ചു. കല്ലൂരാവിയില്‍ 220 മില്ലിഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി കൊവ്വല്‍ സ്റ്റോര്‍ കുരിക്കല്‍ വിട്ടില്‍ വി.വിഷ്ണുവിനെ(21) ഹൊസ്ദുര്‍ഗ് എസ്.ഐ കെ.പി. സതീഷ് അറസ്റ്റ് ചെയ്തു. 10.07 ഗ്രാം എം.ഡി.എം.എയുമായി ഉദുമ പാക്യാരയിലെ മുഹമ്മദ് ഇംതിയാസിനെ(30) ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാര്‍, ബേക്കല്‍ സി.ഐ യു.പി വിപിന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് ബേക്കല്‍ ജംഗ്ഷന് സമീപം വെച്ചാണ് ഇംതിയാസിനെ പിടിച്ചത്. മയക്കുമരുന്ന് കടത്ത്, കവര്‍ച്ച, ഭവനഭേദനം, മോഷണം, തട്ടിക്കൊണ്ട് പോകല്‍ തുടങ്ങിയ കേസുകളിലെ പ്രതിയാണ്.

Related Articles
Next Story
Share it