നമ്പര്‍പ്ലേറ്റില്ലാത്ത കാറില്‍ കടത്തിയ എം.ഡി.എം.എയും രണ്ട് കൈത്തോക്കുകളും പിടികൂടി; യുവാവ് അറസ്റ്റില്‍
ബദിയടുക്ക: നമ്പര്‍പ്ലേറ്റില്ലാത്ത കാറില്‍ കടത്തിയ എം.ഡി.എം.എ മയക്കുമരുന്നും രണ്ട് കൈത്തോക്കുകളുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലംപാടിയിലെ അമീറലിയെ(23)യാണ് ബദിയടുക്ക എസ്.ഐ കെ.പി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. അമീറലിയെ കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി റിമാണ്ട് ചെയ്തു. ഇന്നലെ ഉച്ചയോടെ നമ്പര്‍പ്ലേറ്റില്ലാത്ത കാര്‍ ഓടിച്ചുപോകുന്നത് ശ്രദ്ധയില്‍പെട്ട പൊലീസ് ചെടേക്കാലില്‍ വാഹനം തടഞ്ഞുനിര്‍ത്തുകയായിരുന്നു. ഇതിനിടെ അമീറലി ഓടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് കയ്യോടെ പിടികൂടി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അമീറലിയുടെ പാന്റ്‌സിന്റെ കീശയില്‍ കണ്ടെത്തിയ സോക്സില്‍ […]

ബദിയടുക്ക: നമ്പര്‍പ്ലേറ്റില്ലാത്ത കാറില്‍ കടത്തിയ എം.ഡി.എം.എ മയക്കുമരുന്നും രണ്ട് കൈത്തോക്കുകളുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലംപാടിയിലെ അമീറലിയെ(23)യാണ് ബദിയടുക്ക എസ്.ഐ കെ.പി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. അമീറലിയെ കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി റിമാണ്ട് ചെയ്തു. ഇന്നലെ ഉച്ചയോടെ നമ്പര്‍പ്ലേറ്റില്ലാത്ത കാര്‍ ഓടിച്ചുപോകുന്നത് ശ്രദ്ധയില്‍പെട്ട പൊലീസ് ചെടേക്കാലില്‍ വാഹനം തടഞ്ഞുനിര്‍ത്തുകയായിരുന്നു. ഇതിനിടെ അമീറലി ഓടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് കയ്യോടെ പിടികൂടി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അമീറലിയുടെ പാന്റ്‌സിന്റെ കീശയില്‍ കണ്ടെത്തിയ സോക്സില്‍ നിന്ന് 15 പാക്കറ്റുകളിലായി സൂക്ഷിച്ച 8.640 ഗ്രാം എം.ഡി.എം.എ പിടികൂടി. കാറില്‍ നിന്ന് റിവോള്‍വറിന് സമാനമായ രണ്ട് കൈത്തോക്കുകളും മൂന്ന് മൊബൈല്‍ ഫോണുകളും പൊലീസ് കണ്ടെടുത്തു. തൊണ്ടിമുതലുകള്‍ പൊലീസ് ഇന്നലെ വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കി. എസ്.ഐയെ കൂടാതെ സിവില്‍ പൊലീസ് ഓഫീസര്‍ കരുണ്‍, പൊലീസ് ഡ്രൈവര്‍ വര്‍ഗീസ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.