അനധികൃതസ്വത്ത് സമ്പാദനം; മംഗളൂരു സിറ്റി കോര്‍പ്പറേഷനിലെ അസി. ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ക്ക് അഞ്ചുവര്‍ഷം തടവും 35 ലക്ഷം രൂപ പിഴയും

മംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മംഗളൂരു സിറ്റി കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനെ കോടതി അഞ്ചുവര്‍ഷം തടവിനും 35 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. സിറ്റി കോര്‍പ്പറേഷനിലെ അസിസ്റ്റന്റ് ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ എസ്.ഇ മഞ്ജുനാഥ സ്വാമി (50)യെയാണ് മംഗളൂരു ഡിസ്ട്രിക്ട് അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധികതടവ് അനുഭവിക്കണം. മഞ്ജുനാഥ സ്വാമി തന്റെ സ്ഥാനം ദുരുപയോഗം ചെയ്ത് വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് കോടതിവിധി. മഞ്ജുനാഥസ്വാമി കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. അനധികൃത […]

മംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മംഗളൂരു സിറ്റി കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനെ കോടതി അഞ്ചുവര്‍ഷം തടവിനും 35 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. സിറ്റി കോര്‍പ്പറേഷനിലെ അസിസ്റ്റന്റ് ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ എസ്.ഇ മഞ്ജുനാഥ സ്വാമി (50)യെയാണ് മംഗളൂരു ഡിസ്ട്രിക്ട് അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധികതടവ് അനുഭവിക്കണം. മഞ്ജുനാഥ സ്വാമി തന്റെ സ്ഥാനം ദുരുപയോഗം ചെയ്ത് വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് കോടതിവിധി. മഞ്ജുനാഥസ്വാമി കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് 2007-ല്‍ മഞ്ജുനാഥയുടെ ഓഫീസിലും വസതിയിലും ലോകായുക്തയുടെ പ്രത്യേക പൊലീസ് സ്‌ക്വാഡ് റെയ്ഡ് നടത്തിയിരുന്നു. പരിശോധനയില്‍ തെളിവ് ലഭിച്ചതോടെ ഉദ്യോഗസ്ഥനെതിരെ കേസെടുക്കുകയായിരുന്നു. മഞ്ജുനാഥ കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. അന്നത്തെ ലോകായുക്ത പൊലീസ് ഇന്‍സ്പെക്ടര്‍ പ്രസന്ന വി രാജുവിന്റെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടത്തിയിരുന്നത്. ലോകായുക്ത ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സദാനന്ദ വര്‍ണ്ണേക്കര്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

Related Articles
Next Story
Share it