മൂന്ന് കേസുകളില്‍ കൂടി എം.സി ഖമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി; ഒരുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു
കാഞ്ഞങ്ങാട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട മൂന്ന് കേസുകളില്‍ കൂടി എം.സി ഖമറുദ്ദീന്‍ എം.എല്‍.എയുടെ അറസ്റ്റ് പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തി. ഇന്നലെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ അനുമതിയോടെ ഖമറുദ്ദീനെ മൂന്ന് കേസുകളില്‍ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഒരുദിവസത്തേക്ക് അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ഇന്ന് വൈകിട്ട് മൂന്നുമണിയോടെ വീണ്ടും കോടതിയില്‍ ഹാജരാക്കും. ഖമറുദ്ദീനെ കസ്റ്റഡിയില്‍ കിട്ടാനുള്ള അപേക്ഷ ഇന്നലെ കോടതി പരിഗണിച്ചപ്പോള്‍ ഖമറുദ്ദീന് ശാരീരിക അവശതകളുണ്ടെന്ന് പ്രതിഭാഗം വാദിച്ചിരുന്നു. തുടര്‍ന്ന് […]

കാഞ്ഞങ്ങാട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട മൂന്ന് കേസുകളില്‍ കൂടി എം.സി ഖമറുദ്ദീന്‍ എം.എല്‍.എയുടെ അറസ്റ്റ് പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തി. ഇന്നലെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ അനുമതിയോടെ ഖമറുദ്ദീനെ മൂന്ന് കേസുകളില്‍ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഒരുദിവസത്തേക്ക് അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ഇന്ന് വൈകിട്ട് മൂന്നുമണിയോടെ വീണ്ടും കോടതിയില്‍ ഹാജരാക്കും. ഖമറുദ്ദീനെ കസ്റ്റഡിയില്‍ കിട്ടാനുള്ള അപേക്ഷ ഇന്നലെ കോടതി പരിഗണിച്ചപ്പോള്‍ ഖമറുദ്ദീന് ശാരീരിക അവശതകളുണ്ടെന്ന് പ്രതിഭാഗം വാദിച്ചിരുന്നു. തുടര്‍ന്ന് എം.എല്‍.എയെ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെത്തിച്ച് പരിശോധന നടത്തി. പ്രമേഹം ഉണ്ടെന്ന് കണ്ടെത്തിയെങ്കിലും കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ തിരികെ കാഞ്ഞങ്ങാട് ജില്ലാജയിലിലെത്തിക്കുകയായിരുന്നു.