ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് എം.സി ഖമറുദ്ദീനെതിരെയുള്ളത് 148 കേസുകള്‍, 24 കേസുകളില്‍ കൂടി ജാമ്യം ലഭിച്ചു; 12 കേസുകളിലെ ജാമ്യാപേക്ഷ കാസര്‍കോട് കോടതി പരിഗണിക്കും

കാസര്‍കോട്: ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് എം.സി ഖമറുദ്ദീനെതിരെ നിലവിലുള്ളത് 148 കേസുകള്‍. ഇതില്‍ മൂന്നുകേസുകളില്‍ ഖമറുദ്ദീന് ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം നല്‍കിയിരുന്നു. 24 കേസുകളില്‍ കൂടി ചൊവ്വാഴ്ച ജാമ്യം കിട്ടി. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ജാമ്യാപേക്ഷകളില്‍ അനുകൂലവിധി പ്രസ്താവിച്ചത്. ഖമറുദ്ദീന്‍ അഭിഭാഷകന്‍ മുഖേന കാസര്‍കോട് സി.ജെ.എം കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ബുധനാഴ്ച വിധി പറയും. 21 കേസുകളിലെ ജാമ്യാപേക്ഷയില്‍ ഹൊസ്ദുര്‍ഗ് കോടതിയും വാദം കേള്‍ക്കുന്നുണ്ട്. 27 കേസുകളില്‍ മാത്രമാണ് ഖമറുദ്ദീന് ജാമ്യം […]

കാസര്‍കോട്: ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് എം.സി ഖമറുദ്ദീനെതിരെ നിലവിലുള്ളത് 148 കേസുകള്‍. ഇതില്‍ മൂന്നുകേസുകളില്‍ ഖമറുദ്ദീന് ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം നല്‍കിയിരുന്നു. 24 കേസുകളില്‍ കൂടി ചൊവ്വാഴ്ച ജാമ്യം കിട്ടി. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ജാമ്യാപേക്ഷകളില്‍ അനുകൂലവിധി പ്രസ്താവിച്ചത്. ഖമറുദ്ദീന്‍ അഭിഭാഷകന്‍ മുഖേന കാസര്‍കോട് സി.ജെ.എം കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ബുധനാഴ്ച വിധി പറയും. 21 കേസുകളിലെ ജാമ്യാപേക്ഷയില്‍ ഹൊസ്ദുര്‍ഗ് കോടതിയും വാദം കേള്‍ക്കുന്നുണ്ട്. 27 കേസുകളില്‍ മാത്രമാണ് ഖമറുദ്ദീന് ജാമ്യം അനുവദിച്ചിരിക്കുന്നത്. മുഴുവന്‍ കേസുകളിലും ജാമ്യം കിട്ടാതെ ഖമറുദ്ദീന് പുറത്തിറങ്ങാനാവില്ല. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ക്കുപുറമെ ഖമറുദ്ദീന്‍ അടക്കമുള്ള പ്രതികള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് കോടതിയില്‍ മാത്രം 81 കേസുകളാണുള്ളത്. കാസര്‍കോട്, പയ്യന്നൂര്‍, തൃശൂര്‍ കോടതികളിലും കേസുകളുണ്ട്. ആരേയും വഞ്ചിച്ചിട്ടില്ലെന്നും കച്ചവടത്തിലുണ്ടായ പരാജയമാണ് കേസിന് കാരണമായതെന്നുമാണ് ഖമറുദ്ദീന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിക്കുന്നത്. ഫാഷന്‍ഗോള്‍ഡില്‍ ഉയര്‍ന്ന ലാഭവിഹിതം വാങ്ങി നിക്ഷേപം സ്വീകരിച്ചെന്നും അടച്ച പണവും ലാഭവിഹിതവും നല്‍കാതെ വഞ്ചിച്ചുവെന്നുമാണ് പ്രോസിക്യൂഷന്‍ വാദിക്കുന്നത്. കമ്പനി ഏത് സമയത്തും പൂട്ടേണ്ടിവരുമെന്ന് അറിഞ്ഞതിന് ശേഷവും പലരില്‍ നിന്നും നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പുകേസില്‍ കഴിഞ്ഞ നവംബര്‍ ഏഴിനാണ് ഖമറുദ്ദീനെ മൊഴിയെടുക്കാനായി ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് വിളിപ്പിക്കുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. ഖമറുദ്ദീനെ അറസ്റ്റ് ചെയ്തിട്ട് രണ്ട് മാസവും ഒരാഴ്ചയും പിന്നിട്ടിരിക്കുകയാണ്. കേസിലെ ഒന്നാംപ്രതിയും ഫാഷന്‍ഗോള്‍ഡ് എം.ഡിയുമായ ടി.കെ പൂക്കോയ തങ്ങള്‍, ഡയറക്ടര്‍ ഹിഷാം എന്നിവരെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല.

Related Articles
Next Story
Share it