എം.സി ഖമറുദ്ദീന്‍ എം.എല്‍.എക്ക് 25 കേസുകളില്‍ കൂടി ജാമ്യം ലഭിച്ചു, 16 കേസുകളില്‍ ശനിയാഴ്ച വാദം കേള്‍ക്കും; സൈനുല്‍ ആബിദിന് ഒരു കേസില്‍ ജാമ്യം
കാസര്‍കോട്: ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട 25 കേസുകളില്‍ കൂടി എം.സി ഖമറുദ്ദീന്‍ എം.എല്‍.എക്ക് കോടതി ജാമ്യം അനുവദിച്ചു. 14 കേസുകളില്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയും 11 കേസുകളില്‍ കാസര്‍കോട് സി.ജെ.എം കോടതിയുമാണ് വെള്ളിയാഴ്ച ജാമ്യം അനുവദിച്ചത്. ഇതോടെ 52 കേസുകളില്‍ ഖമറുദ്ദീന് ജാമ്യം ലഭിച്ചിരിക്കുകയാണ്. ഖമറുദ്ദീന് നേരത്തെ മൂന്ന് കേസുകളില്‍ ഹൈക്കോടതിയും 24 കേസുകളില്‍ ഹൊസ്ദുര്‍ഗ് കോടതിയും ജാമ്യം നല്‍കിയിരുന്നു. 16 കേസുകളിലെ ജാമ്യാപേക്ഷകളില്‍ കാസര്‍കോട് കോടതി ശനിയാഴ്ച വാദം കേള്‍ക്കും. ഫാഷന്‍ഗോള്‍ഡ് ജ്വല്ലറിയുടെ […]

കാസര്‍കോട്: ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട 25 കേസുകളില്‍ കൂടി എം.സി ഖമറുദ്ദീന്‍ എം.എല്‍.എക്ക് കോടതി ജാമ്യം അനുവദിച്ചു. 14 കേസുകളില്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയും 11 കേസുകളില്‍ കാസര്‍കോട് സി.ജെ.എം കോടതിയുമാണ് വെള്ളിയാഴ്ച ജാമ്യം അനുവദിച്ചത്. ഇതോടെ 52 കേസുകളില്‍ ഖമറുദ്ദീന് ജാമ്യം ലഭിച്ചിരിക്കുകയാണ്. ഖമറുദ്ദീന് നേരത്തെ മൂന്ന് കേസുകളില്‍ ഹൈക്കോടതിയും 24 കേസുകളില്‍ ഹൊസ്ദുര്‍ഗ് കോടതിയും ജാമ്യം നല്‍കിയിരുന്നു. 16 കേസുകളിലെ ജാമ്യാപേക്ഷകളില്‍ കാസര്‍കോട് കോടതി ശനിയാഴ്ച വാദം കേള്‍ക്കും. ഫാഷന്‍ഗോള്‍ഡ് ജ്വല്ലറിയുടെ ചെയര്‍മാനായിരുന്ന എം.സി ഖമറുദ്ദീന്‍ നിക്ഷേപതട്ടിപ്പമായി ബന്ധപ്പെട്ട് നിലവില്‍ 148 കേസുകളില്‍ പ്രതിയാണ്. ഓരോ കേസിലും പ്രത്യേകം ജാമ്യം തേടണം. മുഴുവന്‍ കേസുകളിലും ജാമ്യം ലഭിച്ചാല്‍ മാത്രമേ ഖമറുദ്ദീന് പുറത്തിറങ്ങാനാകുകയുള്ളൂ. അതിനിടെ ഫാഷന്‍ഗോള്‍ഡിന്റെ മൂന്ന് ശാഖകകളുടെ മാനേജരായിരുന്ന സൈനുല്‍ ആബിദ് മൂന്ന് കേസുകളില്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഒരു കേസില്‍ ഹൊസ്ദുര്‍ഗ് കോടതി ജാമ്യം നല്‍കി.