75 കേസുകളില്‍ എം.സി ഖമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി; റിമാണ്ട് ചെയ്തത് 15 കേസുകളില്‍, 20 കേസുകളില്‍ ഹൊസ്ദുര്‍ഗ് കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ട്

കാഞ്ഞങ്ങാട്: ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട 75 കേസുകളില്‍ എം.സി ഖമറുദ്ദീന്റെ അറസ്റ്റ് പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തി. ഖമറുദ്ദീനെ കോടതി റിമാണ്ട് ചെയ്തത് 15 കേസുകളിലാണ്. 20 കേസുകളില്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട്(ഒന്ന്) കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചു. ഈ വാറണ്ടുകളില്‍ തിങ്കളാഴ്ച വരെ റിമാണ്ട് ചെയ്യും. കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലിലാണ് ഖമറുദ്ദീന്‍ റിമാണ്ടില്‍ കഴിയുന്നത്. ഖമറുദ്ദീനെ വെള്ളിയാഴ്ച വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കിയാണ് വിവിധ കേസുകളില്‍ റിമാണ്ട് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഖമറുദ്ദീന്റെ ജാമ്യഹരജി കഴിഞ്ഞ ദിവസം കോടതി […]

കാഞ്ഞങ്ങാട്: ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട 75 കേസുകളില്‍ എം.സി ഖമറുദ്ദീന്റെ അറസ്റ്റ് പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തി. ഖമറുദ്ദീനെ കോടതി റിമാണ്ട് ചെയ്തത് 15 കേസുകളിലാണ്. 20 കേസുകളില്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട്(ഒന്ന്) കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചു. ഈ വാറണ്ടുകളില്‍ തിങ്കളാഴ്ച വരെ റിമാണ്ട് ചെയ്യും. കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലിലാണ് ഖമറുദ്ദീന്‍ റിമാണ്ടില്‍ കഴിയുന്നത്. ഖമറുദ്ദീനെ വെള്ളിയാഴ്ച വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കിയാണ് വിവിധ കേസുകളില്‍ റിമാണ്ട് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഖമറുദ്ദീന്റെ ജാമ്യഹരജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്നതിനുള്ള ഒരുക്കത്തിലാണ്.

Related Articles
Next Story
Share it