കോളജ് ഹോസ്റ്റലില്‍ എം.ബി.ബി.എസ് വിദ്യാര്‍ഥി മരിച്ചനിലയില്‍

ബംഗളൂരു: മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ എം.ബി.ബി.എസ് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. ബെംഗളൂരുവിലാണ് സംഭവം. സെന്‍ട്രല്‍ ബംഗളൂരുവിലെ ബാംഗ്ലൂര്‍ മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥി പി. നവീന്‍ (20) ആണ് മരിച്ചത്. റായ്ച്ചൂര്‍ സ്വദേശിയാണ് നവീന്‍. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച വൈകീട്ട് കെ.ആര്‍ റോഡിലെ ഹോസ്റ്റലിലെ അഞ്ചാം നിലയിലെ മുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ലൈബ്രറിയില്‍ നിന്ന് തിരിച്ചെത്തിയ മുറിയിലെ മറ്റു വിദ്യാര്‍ഥികളിലൊരാള്‍ വാതിലില്‍ മുട്ടിയെങ്കിലും തുറന്നില്ല. […]

ബംഗളൂരു: മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ എം.ബി.ബി.എസ് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. ബെംഗളൂരുവിലാണ് സംഭവം. സെന്‍ട്രല്‍ ബംഗളൂരുവിലെ ബാംഗ്ലൂര്‍ മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥി പി. നവീന്‍ (20) ആണ് മരിച്ചത്. റായ്ച്ചൂര്‍ സ്വദേശിയാണ് നവീന്‍. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ഞായറാഴ്ച വൈകീട്ട് കെ.ആര്‍ റോഡിലെ ഹോസ്റ്റലിലെ അഞ്ചാം നിലയിലെ മുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ലൈബ്രറിയില്‍ നിന്ന് തിരിച്ചെത്തിയ മുറിയിലെ മറ്റു വിദ്യാര്‍ഥികളിലൊരാള്‍ വാതിലില്‍ മുട്ടിയെങ്കിലും തുറന്നില്ല. തുടര്‍ന്ന് ജനല്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് നവീനെ തൂങ്ങിയനിലയില്‍ കണ്ടത്.

തുടര്‍ന്ന് അധികൃതരെ വിവരം അറിയിച്ച് വാതില്‍ പൊളിച്ച് അകത്തുകടന്നെങ്കിലും മരിച്ചിരുന്നു. തിങ്കളാഴ്ച മുതല്‍ ആരംഭിച്ച പരീക്ഷയെ തുടര്‍ന്നുള്ള അമിത മാനസിക സമ്മര്‍ദമാകാം കാരണമെന്നാണ് സംശയം. റായ്ച്ചൂര്‍ സഹകരണ ബാങ്കിലെ മുതിര്‍ന്ന ഓഫിസറാണ് നവീനിന്റെ പിതാവ്.

എങ്ങനെ ആത്മഹത്യ ചെയ്യാമെന്നതിനെക്കുറിച്ച് മരിക്കും മുമ്പ് ഇന്റര്‍നെറ്റില്‍ തിരഞ്ഞിരുന്നതായി നവീനിന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. വി.വി.പുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles
Next Story
Share it