മൈസൂരുവില്‍ എം.ബി.എ വിദ്യാര്‍ഥിനിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത ശേഷം കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു; തടയാന്‍ ശ്രമിച്ച ആണ്‍സുഹൃത്തിനെ പാറക്കല്ല് കൊണ്ട് തലക്കടിച്ചു, അന്വേഷണത്തിന് ഉത്തരവിട്ട് കര്‍ണാടക സര്‍ക്കാര്‍

മൈസൂരു: മൈസൂരുവില്‍ എം.ബി.എ വിദ്യാര്‍ഥിനിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത ശേഷം കുറ്റിക്കാട്ടില്‍ വലിച്ചെറിഞ്ഞു. തടയാന്‍ ശ്രമിച്ച ആണ്‍സുഹൃത്തിനെ പാറക്കഷണം കൊണ്ട് ഇടിച്ച്പരിക്കേല്‍പ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി മൈസൂരുവിലെ ചാമുണ്ഡി ഹില്ലിന് സമീപം ലളിതാദ്രിപുര നോര്‍ത്തിലാണ് സംഭവം. സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടു. മൈസൂരുവിലെ ഒരു സ്വകാര്യകോളേജില്‍ പഠിക്കുന്ന മഹാരാഷ്ട്ര സ്വദേശിനിയായ പെണ്‍കുട്ടി മലനിരകള്‍ കാണാനായി സഹപാഠിയായ യുവാവിനോടൊപ്പം ബൈക്കില്‍ വന്നതായിരുന്നു. രാത്രി യുവാവിനോടൊപ്പം മടങ്ങുന്നതിനിടെ മദ്യലഹരിയിലായിരുന്ന ആറംഗസംഘം പെണ്‍കുട്ടിയെ തടയുകയും കൂട്ടബലാത്സംഗത്തിനിരയാക്കിയ […]

മൈസൂരു: മൈസൂരുവില്‍ എം.ബി.എ വിദ്യാര്‍ഥിനിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത ശേഷം കുറ്റിക്കാട്ടില്‍ വലിച്ചെറിഞ്ഞു. തടയാന്‍ ശ്രമിച്ച ആണ്‍സുഹൃത്തിനെ പാറക്കഷണം കൊണ്ട് ഇടിച്ച്പരിക്കേല്‍പ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി മൈസൂരുവിലെ ചാമുണ്ഡി ഹില്ലിന് സമീപം ലളിതാദ്രിപുര നോര്‍ത്തിലാണ് സംഭവം. സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടു. മൈസൂരുവിലെ ഒരു സ്വകാര്യകോളേജില്‍ പഠിക്കുന്ന മഹാരാഷ്ട്ര സ്വദേശിനിയായ പെണ്‍കുട്ടി മലനിരകള്‍ കാണാനായി സഹപാഠിയായ യുവാവിനോടൊപ്പം ബൈക്കില്‍ വന്നതായിരുന്നു. രാത്രി യുവാവിനോടൊപ്പം മടങ്ങുന്നതിനിടെ മദ്യലഹരിയിലായിരുന്ന ആറംഗസംഘം പെണ്‍കുട്ടിയെ തടയുകയും കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയുമായിരുന്നു. ബലാത്സംഗം തടയാന്‍ ശ്രമിച്ച യുവാവിനെ സംഘം പാറക്കഷണം കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയാണുണ്ടായത്. തുടര്‍ന്ന് സംഘം തിരിച്ചുപോയി. പരിക്കുകളോടെ അവശനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെയും യുവാവിനെയും പ്രദേശവാസികളാണ് ആസ്പത്രിയിലെത്തിച്ചത്.
മൈസൂരു ആലമനഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. കൂട്ടബലാത്സംഗം സംബന്ധിച്ച് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ഗുരുതരാവസ്ഥയിലാണെന്ന് പൊലീസ് പറഞ്ഞു. ഡിസിപി പ്രദീപ് ഗുന്തി സംഭവസ്ഥലം സന്ദര്‍ശിച്ചു. എഡിജിപി പ്രതാപ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡിനാണ് കേസിന്റെ അന്വേഷണചുമതല.

Related Articles
Next Story
Share it