എം.ബി. യൂസുഫ് ബന്തിയോട് മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട്

കാസര്‍കോട്: മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടായിരുന്ന ഖത്തര്‍ കെ.എം.സി.സി. നേതാവ് എസ്.എ.എം. ബഷീറിന് പകരം എം.ബി. യൂസുഫ് ബന്തിയോടിനെ കഴിഞ്ഞ ദിവസം ചേര്‍ന്ന മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി യോഗം വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്തു. ഖത്തര്‍ കെ.എം.സി.സി. സംസ്ഥാന പ്രസിഡണ്ടെന്ന നിലയില്‍ എസ്.എ.എം. ബഷീറിന് നാട്ടിലെ പ്രവര്‍ത്തനങ്ങളില്‍ സജീവമാവാന്‍ കഴിയാത്തതിനാല്‍ അദ്ദേഹം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞിരുന്നു. മറ്റൊരു വൈസ് പ്രസിഡണ്ടായിരുന്ന പി. മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ നിര്യാണത്തെ തുടര്‍ന്ന് ഈ […]

കാസര്‍കോട്: മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടായിരുന്ന ഖത്തര്‍ കെ.എം.സി.സി. നേതാവ് എസ്.എ.എം. ബഷീറിന് പകരം എം.ബി. യൂസുഫ് ബന്തിയോടിനെ കഴിഞ്ഞ ദിവസം ചേര്‍ന്ന മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി യോഗം വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്തു. ഖത്തര്‍ കെ.എം.സി.സി. സംസ്ഥാന പ്രസിഡണ്ടെന്ന നിലയില്‍ എസ്.എ.എം. ബഷീറിന് നാട്ടിലെ പ്രവര്‍ത്തനങ്ങളില്‍ സജീവമാവാന്‍ കഴിയാത്തതിനാല്‍ അദ്ദേഹം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞിരുന്നു. മറ്റൊരു വൈസ് പ്രസിഡണ്ടായിരുന്ന പി. മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ നിര്യാണത്തെ തുടര്‍ന്ന് ഈ പദവി ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധി എന്ന നിലയില്‍ അവിടെ നിന്ന് ഒരു പേര് ഇനിയും നിര്‍ദ്ദേശിക്കപ്പെടാത്തതിനാലാണ് മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ക്ക് പകരക്കാരനെ കണ്ടെത്താന്‍ വൈകുന്നത്. ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ റഹ്‌മാന്‍ കല്ലായി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ടി.ഇ.അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി അഡ്വ. പി.എം.എ. സലാം, ട്രഷറര്‍ സി.ടി. അഹ്‌മ്മദലി, കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it