എം.ബി രാജേഷ് സഭയുടെ പുതിയ നാഥന്‍

തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ സ്പീക്കറായി എം.ബി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. 40നെതിരെ 96 വോട്ടുകള്‍ നേടിയാണ് എം.ബി രാജേഷ് സ്പീക്കറായത്. പി.സി വിഷ്ണുനാഥായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥി. ഭരണപക്ഷത്ത് നിന്ന് മൂന്നും പ്രതിപക്ഷത്ത് നിന്ന് ഒരാളും വോട്ടെടുപ്പിന് എത്തിയിരുന്നില്ല. കേരള നിയമസഭയുടെ 23-ാം സ്പീക്കറായാണ് തൃത്താലയില്‍ നിന്നുള്ള എം.എല്‍.എയായ എം.ബി രാജേഷ് തിരഞ്ഞെടുക്കപ്പെടുന്നത്. രാജേഷ് വിജയിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചേര്‍ന്ന് അദ്ദേഹത്തെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു. രാവിലെ പ്രോടെം സ്പീക്കറുടെ നേതൃത്വത്തിലാണ് […]

തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ സ്പീക്കറായി എം.ബി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. 40നെതിരെ 96 വോട്ടുകള്‍ നേടിയാണ് എം.ബി രാജേഷ് സ്പീക്കറായത്. പി.സി വിഷ്ണുനാഥായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥി. ഭരണപക്ഷത്ത് നിന്ന് മൂന്നും പ്രതിപക്ഷത്ത് നിന്ന് ഒരാളും വോട്ടെടുപ്പിന് എത്തിയിരുന്നില്ല. കേരള നിയമസഭയുടെ 23-ാം സ്പീക്കറായാണ് തൃത്താലയില്‍ നിന്നുള്ള എം.എല്‍.എയായ എം.ബി രാജേഷ് തിരഞ്ഞെടുക്കപ്പെടുന്നത്.
രാജേഷ് വിജയിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചേര്‍ന്ന് അദ്ദേഹത്തെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു. രാവിലെ പ്രോടെം സ്പീക്കറുടെ നേതൃത്വത്തിലാണ് വോട്ടെടുപ്പ് നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്. സ്പീക്കര്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ സഭ പിരിഞ്ഞു. ഇനി ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനായി 28ന് സഭ ചേരും.

കേരള നിയമസഭയിലേക്ക് ആദ്യമായി എത്തിയ എം.ബി രാജേഷ് സഭയിലെ ഏറ്റവും ആദരണീയമായ സ്പീക്കര്‍ പദവിയിലേക്ക്. പാര്‍ലമെന്റിലെ മികച്ച പ്രകടനവും ചാനല്‍ ചര്‍ച്ചകളിലെ സി.പി.എമ്മിന്റെ പ്രതിരോധ മുഖവുമായിരുന്ന എം.ബി രാജേഷ് നിയമസഭാ സ്പീക്കറായി അവരോധിതനായതോടെ ആദ്യമായി സഭയിലെത്തുന്നയാള്‍ക്ക് ആദ്യ പദവിയായി സ്പീക്കര്‍ പദവി ലഭിക്കുന്ന അപൂര്‍വ്വ സൗഭാഗ്യത്തിനും ഉടമയായി. തൃത്താലയില്‍ വി.ടി ബല്‍റാമിനെ പരാജയപ്പെടുത്തിയാണ് രാജേഷ് നിയമസഭാ അംഗമായത്. എസ്.എഫ്.ഐ പാലക്കാട് ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ടായിരുന്നു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമാണ്. ഷൊര്‍ണൂര്‍ സ്വദേശിയായ എം.ബി രാജേഷിന്റെ ജനനം 1971 മാര്‍ച്ച് 12ന് പഞ്ചാബിലെ ജലന്ദറിലായിരുന്നു. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം, നിയമബിരുദം എന്നിവ നേടിയിട്ടുണ്ട്. ഭാര്യ ആര്‍. അനില കാലടി സംസ്‌കൃത സര്‍വ്വകലാശാല അധ്യാപികയാണ്. നിരഞ്ജനയും പ്രിയദത്തയുമാണ്

Related Articles
Next Story
Share it