എം.ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: സ്പീക്കറായിരുന്ന എം.ബി രാജേഷ് പിണറായി വിജയന്‍ മന്ത്രിസഭയിലെ പുതിയ മന്ത്രിയായി ഇന്ന് രാവിലെ സത്യപ്രതിജ്ഞ ചെയ്തു. പതിനൊന്ന് മണിക്ക് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.തദ്ദേശസ്വയംഭരണ മന്ത്രിയായിരുന്ന എം.വി ഗോവിന്ദന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവെച്ച ഒഴിവിലാണ് നിയമസഭാ സ്പീക്കറായിരുന്ന എം.ബി രാജേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്.എം.വി ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്ന തദ്ദേശസ്വയംഭരണം രാജേഷിന് നല്‍കിയേക്കും. എക്‌സൈസ് വകുപ്പ് […]

തിരുവനന്തപുരം: സ്പീക്കറായിരുന്ന എം.ബി രാജേഷ് പിണറായി വിജയന്‍ മന്ത്രിസഭയിലെ പുതിയ മന്ത്രിയായി ഇന്ന് രാവിലെ സത്യപ്രതിജ്ഞ ചെയ്തു. പതിനൊന്ന് മണിക്ക് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
തദ്ദേശസ്വയംഭരണ മന്ത്രിയായിരുന്ന എം.വി ഗോവിന്ദന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവെച്ച ഒഴിവിലാണ് നിയമസഭാ സ്പീക്കറായിരുന്ന എം.ബി രാജേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്.
എം.വി ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്ന തദ്ദേശസ്വയംഭരണം രാജേഷിന് നല്‍കിയേക്കും. എക്‌സൈസ് വകുപ്പ് വി.എന്‍ വാസവന് നല്‍കാനാണ് സാധ്യത. നേരത്തെ സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന സാംസ്‌കാരിക വകുപ്പും എം.ബി രാജേഷിന് നല്‍കിയേക്കും. വകുപ്പുകള്‍ സംബന്ധിച്ചുള്ള അന്തിമ തീരുമാനം മുഖ്യമന്ത്രി എടുക്കും.
സ്പീക്കറായിരുന്നപ്പോള്‍ താന്‍ നീതിയുക്തമായി പ്രവര്‍ത്തിച്ചുവെന്നും മന്ത്രിയാകുമ്പോഴും അത് പരിപൂര്‍ണ്ണമായും തുടരുമെന്നും എം.ബി രാജേഷ് പറഞ്ഞു. നേരത്തെ രണ്ടുതവണ എം.പിയായ രാജേഷ് ആദ്യമായാണ് ഇക്കുറി നിയമസഭയിലെത്തിയതും സ്പീക്കറായതും. ഒന്നര വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും മന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തു. രാജേഷിന് പകരം സ്പീക്കറായി തിരഞ്ഞെടുത്ത എ.എന്‍ ഷംസീറിന്റെ സത്യപ്രതിജ്ഞയ്ക്കായി ഈമാസം 12ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും.

Related Articles
Next Story
Share it