ബാറ്റേന്തി വോട്ട് തേടി എം ബി രാജേഷ്; തൃത്താലയില്‍ വേറിട്ട പ്രചരണവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

തൃത്താല: നിയമസഭാ തെരഞ്ഞെടുപ്പില്‍ വേറിട്ട പ്രചരണവുമായി തൃത്താലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ബി രാജേഷ്. പരുതൂര്‍ പഞ്ചായത്തിലെ സ്വീകരണ പരിപാടികള്‍ക്കിടെ കാരമ്പത്തുര്‍ ക്രിക്കറ്റ് ലീഗ് കളി നടക്കുന്ന ഗ്രൗണ്ടിലെത്തിയ ഇടതു മുന്നണി സ്ഥാനാര്‍ഥി ക്രീസിലിറങ്ങുകയും ചെയ്തു. കളിക്കാരെ കണ്ട് പരിചയപ്പെട്ട് ആശംസകള്‍ നല്‍കി മടങ്ങുന്നതിനിടെ സംഘാടകര്‍ അഭ്യര്‍ത്ഥിച്ചതോടെയാണ് സ്ഥാനാര്‍ത്ഥി ബാറ്റ് ചെയ്തത്. കുത്തി ഉയര്‍ന്ന ഒരു ബൗണ്‍സര്‍ ബോള്‍ ലെഗ്സൈഡില്‍ മിഡ്വിക്കറ്റിലേക്ക് ഡ്രൈവ് ചെയ്യുകയും ചെയ്തു. ക്രിക്കറ്റ് കളിയുടെ വിശേഷം അദ്ദേഹം ഫേസ്ബുക്ക് പേജിലൂടെ പങ്ക് വെച്ചു. […]

തൃത്താല: നിയമസഭാ തെരഞ്ഞെടുപ്പില്‍ വേറിട്ട പ്രചരണവുമായി തൃത്താലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ബി രാജേഷ്. പരുതൂര്‍ പഞ്ചായത്തിലെ സ്വീകരണ പരിപാടികള്‍ക്കിടെ കാരമ്പത്തുര്‍ ക്രിക്കറ്റ് ലീഗ് കളി നടക്കുന്ന ഗ്രൗണ്ടിലെത്തിയ ഇടതു മുന്നണി സ്ഥാനാര്‍ഥി ക്രീസിലിറങ്ങുകയും ചെയ്തു.

കളിക്കാരെ കണ്ട് പരിചയപ്പെട്ട് ആശംസകള്‍ നല്‍കി മടങ്ങുന്നതിനിടെ സംഘാടകര്‍ അഭ്യര്‍ത്ഥിച്ചതോടെയാണ് സ്ഥാനാര്‍ത്ഥി ബാറ്റ് ചെയ്തത്. കുത്തി ഉയര്‍ന്ന ഒരു ബൗണ്‍സര്‍ ബോള്‍ ലെഗ്സൈഡില്‍ മിഡ്വിക്കറ്റിലേക്ക് ഡ്രൈവ് ചെയ്യുകയും ചെയ്തു. ക്രിക്കറ്റ് കളിയുടെ വിശേഷം അദ്ദേഹം ഫേസ്ബുക്ക് പേജിലൂടെ പങ്ക് വെച്ചു. ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്ത വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലായി.

Related Articles
Next Story
Share it