എന്‍മകജെയില്‍ മഴപ്പൊലിമ നടത്തി

പെര്‍ള: എന്‍മകജെ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് സംഘടിപ്പിച്ച മഴ പൊലിമ നാടിന് ഉത്സവമായി. സ്ത്രീകളും കുട്ടികളും വയലിലിറങ്ങി ആടിയും പാടിയും നൃത്തം വെച്ചു. പെര്‍ള വയല്‍ പാടശേഖരത്തില്‍ സംഘടിപ്പിച്ച പരിപാടി കാര്‍ഷിക അവബോധം സൃഷ്ടിക്കുകയും സമൂഹത്തിന് പുതിയ ചൈതന്യം സൃഷ്ടിക്കുകയും ചെയ്തു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ജെ.എസ് സോമശേഖര അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം നാരായണ നായക്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. അനില്‍കുമാര്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ബി.എസ്.ഗാംഭീര്‍, […]

പെര്‍ള: എന്‍മകജെ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് സംഘടിപ്പിച്ച മഴ പൊലിമ നാടിന് ഉത്സവമായി. സ്ത്രീകളും കുട്ടികളും വയലിലിറങ്ങി ആടിയും പാടിയും നൃത്തം വെച്ചു. പെര്‍ള വയല്‍ പാടശേഖരത്തില്‍ സംഘടിപ്പിച്ച പരിപാടി കാര്‍ഷിക അവബോധം സൃഷ്ടിക്കുകയും സമൂഹത്തിന് പുതിയ ചൈതന്യം സൃഷ്ടിക്കുകയും ചെയ്തു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ജെ.എസ് സോമശേഖര അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം നാരായണ നായക്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. അനില്‍കുമാര്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ബി.എസ്.ഗാംഭീര്‍, ജയശ്രീ കുലാല്‍, സൗദാഭി ഹനീഫ്, പഞ്ചായത്തംഗങ്ങളായ ശശിധര, ഇന്ദിര, രാമചന്ദ്ര, നരസിംഹ പൂജാരി, റംല, കുസുമാവതി, ഉഷാകുമാരി, സി.ഡി.എസ് മെമ്പര്‍ സെക്രട്ടറി ബിനീഷ്, കുടുംബശ്രീ സി.ഡി.എസ് പ്രസിഡണ്ട് ജലജാക്ഷി, വൈസ് പ്രസിഡണ്ട് ശശികല, കെ.ഡി.സി ബാങ്ക് സെക്രട്ടറി ഉമേഷ് റായ്, സി.ഡി.എസ് അംഗങ്ങള്‍, കുടുംബശ്രീ, ബാലസംഘം അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it