മയ്യളപ്പാലം നിറഞ്ഞൊഴുകുന്നു; നാട്ടുകാരുടെ യാത്ര ജീവന്‍ പണയപ്പെടുത്തി

ദേലംപാടി: കനത്ത മഴയെ തുടര്‍ന്ന് മയ്യള പാലം നിറഞ്ഞൊഴുകുന്നു. പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നുകിടക്കുന്നതിനാല്‍ കവുങ്ങിന്‍ തടികള്‍ പാകിയ പാലത്തിലൂടെ ജീവന്‍ പണയപ്പെടുത്തിയാണ് നാട്ടുകാരുടെ യാത്ര.ദേലംപാടി പഞ്ചായത്തിലെ മയ്യള, സാലത്തടുക്ക, ഊജംപാടി, ദേലംപാടി പ്രദേശങ്ങളിലെ അഞ്ഞൂറോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന മയ്യള പാലത്തിലൂടെയാണ് ജനങ്ങള്‍ ജീവന്‍ പണയം വച്ച് യാത്ര ചെയ്യുന്നത്.മയ്യളപ്പാലത്തിന്റെ ഒരു ഭാഗം കര്‍ണാടകയും മറുഭാഗം ദേലംപാടി പഞ്ചായത്തുമാണ്. പാലത്തിലൂടെ കര്‍ണാടകയിലേക്ക് പ്രവേശിക്കുന്ന ഭാഗം കഴിഞ്ഞ കാലവര്‍ഷത്തില്‍ തകര്‍ന്നിരുന്നു. ഈ ഭാഗത്തുള്ള കോണ്‍ക്രീറ്റ് തൂണ്‍ ദ്രവിച്ചിരിക്കുകയാണ്. വെള്ളത്തിന്റെ […]

ദേലംപാടി: കനത്ത മഴയെ തുടര്‍ന്ന് മയ്യള പാലം നിറഞ്ഞൊഴുകുന്നു. പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നുകിടക്കുന്നതിനാല്‍ കവുങ്ങിന്‍ തടികള്‍ പാകിയ പാലത്തിലൂടെ ജീവന്‍ പണയപ്പെടുത്തിയാണ് നാട്ടുകാരുടെ യാത്ര.
ദേലംപാടി പഞ്ചായത്തിലെ മയ്യള, സാലത്തടുക്ക, ഊജംപാടി, ദേലംപാടി പ്രദേശങ്ങളിലെ അഞ്ഞൂറോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന മയ്യള പാലത്തിലൂടെയാണ് ജനങ്ങള്‍ ജീവന്‍ പണയം വച്ച് യാത്ര ചെയ്യുന്നത്.
മയ്യളപ്പാലത്തിന്റെ ഒരു ഭാഗം കര്‍ണാടകയും മറുഭാഗം ദേലംപാടി പഞ്ചായത്തുമാണ്. പാലത്തിലൂടെ കര്‍ണാടകയിലേക്ക് പ്രവേശിക്കുന്ന ഭാഗം കഴിഞ്ഞ കാലവര്‍ഷത്തില്‍ തകര്‍ന്നിരുന്നു. ഈ ഭാഗത്തുള്ള കോണ്‍ക്രീറ്റ് തൂണ്‍ ദ്രവിച്ചിരിക്കുകയാണ്. വെള്ളത്തിന്റെ ശക്തമായ കുത്തൊഴുക്കില്‍ തൂണ്‍ തകരുകയും മുകളിലുള്ള കോണ്‍ക്രീറ്റ് സ്പാന്‍ നിലംപൊത്തുകയും ചെയ്തിരുന്നു. പിന്നീട് നാട്ടുകാര്‍ കവുങ്ങിന്‍ തടി ഉപയോഗിച്ച് താല്‍ക്കാലിക പാലം നിര്‍മിച്ചാണ് ഇതിലൂടെ യാത്ര ചെയ്തിരുന്നത്. പാലം തകര്‍ന്ന സമയത്ത് തന്നെ അടിയന്തിരമായി പുനര്‍നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ചെറുകിട ജലസേചന എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ബന്ധപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എം.എല്‍.യുടെ നിര്‍ദേശപ്രകാരം പഞ്ചായത്ത് അധികൃതരും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുമെത്തി സ്ഥലം അളന്നു തിട്ടപ്പെടുത്തിയിരുന്നു. പുതിയ പാലം മഴയ്ക്ക് ശേഷം നിര്‍മ്മിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഒരുവര്‍ഷമായിട്ടും തുടര്‍ നടപടി ഒന്നും ഉണ്ടായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
40 വര്‍ഷത്തോളം പഴക്കമുള്ള കൈവരികളില്ലാത്ത ഉയരം കുറഞ്ഞ ഈ പാലം മഴക്കാലത്ത് കവിഞ്ഞൊഴുകുന്നത് പതിവാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയിലും പാലം കവിഞ്ഞൊഴുകിയിരുന്നു. ഈ പാലം കടന്നാണ് കര്‍ണാടകത്തിലെ ഈശ്വരമംഗലം, പൂത്തൂര്‍, കേരളത്തിലെ കാസര്‍കോട്, അഡൂര്‍ ടൗണുകളുമായി ബന്ധപ്പെടുന്നത്.
വലിയൊരു ദുരന്തം സംഭവിക്കും മുമ്പ് പുതിയ പാലം നിര്‍മിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

അശോക് നീര്‍ച്ചാല്‍

Related Articles
Next Story
Share it