പെയിൻ്റിംഗ് ജോലിക്ക് പോയ തൊഴിലാളി പുഴയിൽ മരിച്ച നിലയിൽ

കാസർകോട്: പെയിൻ്റിംഗ് ജോലിക്ക് പോയ തൊഴിലാളി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. മായിപ്പാടിയിലെ പരേതനായ കൃഷണൻ്റെ മകൻ വിശ്വനാഥനെ (47)യാണ് ശനിയാഴ്ച്ച വൈകീട്ട് തളങ്കര ചന്ദ്രഗിരി പുഴയിൽ മരിച്ച നിലയിൽ പരിസരവാസികൾ കണ്ടത്. രണ്ട് ദിവസം മുമ്പ് വീട്ടിൽ നിന്നും പെയിൻ്റിംഗ് ജോലിക്കായി പോയതായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു.മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: പരേതയായ ലക്ഷമി. ഭാര്യ: സുപ്രിയ. മകൻ: യതീഷ്. സഹോദരങ്ങൾ: ഗോകുൽ, ദേവദാസ്, മണികണ്ഠൻ, സുലോചന, സരള, പ്രമീള, മഞ്ചുള, ജയലക്ഷമി.

കാസർകോട്: പെയിൻ്റിംഗ് ജോലിക്ക് പോയ തൊഴിലാളി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. മായിപ്പാടിയിലെ പരേതനായ കൃഷണൻ്റെ മകൻ വിശ്വനാഥനെ (47)യാണ് ശനിയാഴ്ച്ച വൈകീട്ട് തളങ്കര ചന്ദ്രഗിരി പുഴയിൽ മരിച്ച നിലയിൽ പരിസരവാസികൾ കണ്ടത്. രണ്ട് ദിവസം മുമ്പ് വീട്ടിൽ നിന്നും പെയിൻ്റിംഗ് ജോലിക്കായി പോയതായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു.മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മാതാവ്: പരേതയായ ലക്ഷമി. ഭാര്യ: സുപ്രിയ. മകൻ: യതീഷ്. സഹോദരങ്ങൾ: ഗോകുൽ, ദേവദാസ്, മണികണ്ഠൻ, സുലോചന, സരള, പ്രമീള, മഞ്ചുള, ജയലക്ഷമി.
Related Articles
Next Story
Share it