മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറെ മര്‍ദിച്ച കേസില്‍ പോലീസുദ്യോഗസ്ഥന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: ഡോക്ടറെ മര്‍ദിച്ച കേസില്‍ പോലീസുദ്യോഗസ്ഥന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യുവിനെ മര്‍ദിച്ച കൊച്ചി മെട്രോ പോലീസിലെ സിവില്‍ പോലീസ് ഓഫീസര്‍ അഭിലാഷ് ആര്‍ ചന്ദ്രനാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മെയ് 14 നാണ് അഭിലാഷ് ചന്ദ്രന്‍ രാഹുല്‍ മാത്യുവിനെ മര്‍ദ്ദിച്ചത്. അഭിലാഷിന്റെ അമ്മ കോവിഡ് ബാധിച്ച് മരിച്ചതുമായി ബന്ധപ്പെട്ടാണ് ഡോക്ടര്‍ക്ക് മര്‍ദനമേറ്റത്. തുടര്‍ന്ന് അഭിലാഷ് ഒളിവില്‍ പോയിരുന്നു. പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ നിരവധി […]

കൊച്ചി: ഡോക്ടറെ മര്‍ദിച്ച കേസില്‍ പോലീസുദ്യോഗസ്ഥന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യുവിനെ മര്‍ദിച്ച കൊച്ചി മെട്രോ പോലീസിലെ സിവില്‍ പോലീസ് ഓഫീസര്‍ അഭിലാഷ് ആര്‍ ചന്ദ്രനാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

മെയ് 14 നാണ് അഭിലാഷ് ചന്ദ്രന്‍ രാഹുല്‍ മാത്യുവിനെ മര്‍ദ്ദിച്ചത്. അഭിലാഷിന്റെ അമ്മ കോവിഡ് ബാധിച്ച് മരിച്ചതുമായി ബന്ധപ്പെട്ടാണ് ഡോക്ടര്‍ക്ക് മര്‍ദനമേറ്റത്. തുടര്‍ന്ന് അഭിലാഷ് ഒളിവില്‍ പോയിരുന്നു. പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ നിരവധി സമരപരിപാടികള്‍ നടത്തിയിരുന്നു. ക്രൂരമായ മര്‍ദനമേറ്റതായും നീതി കിട്ടാത്തതിനാല്‍ രാജി വെക്കുകയാണെന്നും മര്‍ദനമേറ്റ ഡോ. രാഹുല്‍ മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.

ആലപ്പുഴ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിക്ക് അന്വേഷണ ചുമതല കൈമാറി. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടേതാണ് തീരുമാനം. ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി, മാവേലിക്കര എസ്.എച്ച്.ഒ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ട്.

Related Articles
Next Story
Share it