മാവേലി എക്‌സ്പ്രസ് ട്രാക്ക് മാറി സ്റ്റേഷനിലെത്തി; അപകടമോ സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനമോ അല്ലെന്ന് റെയില്‍വെ

കാഞ്ഞങ്ങാട്: മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് ട്രാക്ക് മാറി ഓടിയത് അപകടമോ സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനമോ അല്ലെന്ന് റെയില്‍വെ അധികൃതര്‍. ഇന്നലെ വൈകിട്ട് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ട്രാക്ക് മാറിയത്. 6.44നാണ് സംഭവം. ഒന്നാം പ്ലാറ്റ് ഫോമില്‍ എത്തേണ്ടതിനു പകരം ഇവിടെ സ്റ്റോപ്പില്ലാത്ത ദീര്‍ഘദൂര ട്രെയിനുകള്‍ പോകുന്ന മധ്യത്തിലുള്ള ട്രാക്കിലാണ് ട്രെയിന്‍ വന്നു നിന്നത്.കോട്ടച്ചേരി മേല്‍പ്പാലം കഴിഞ്ഞയുടന്‍ തന്നെ ട്രാക്ക് മാറി ഓടുകയായിരുന്നു.സ്റ്റേഷനില്‍ നിന്ന് നല്‍കിയ സിഗ്‌നല്‍ നല്‍കിയതിലുള്ള അബദ്ധമാണ് ട്രാക്ക് മാറാനിടയായതെന്നാണ് റെയില്‍വെ അറിയിച്ചത്. മധ്യത്തിലുള്ള […]

കാഞ്ഞങ്ങാട്: മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് ട്രാക്ക് മാറി ഓടിയത് അപകടമോ സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനമോ അല്ലെന്ന് റെയില്‍വെ അധികൃതര്‍. ഇന്നലെ വൈകിട്ട് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ട്രാക്ക് മാറിയത്. 6.44നാണ് സംഭവം. ഒന്നാം പ്ലാറ്റ് ഫോമില്‍ എത്തേണ്ടതിനു പകരം ഇവിടെ സ്റ്റോപ്പില്ലാത്ത ദീര്‍ഘദൂര ട്രെയിനുകള്‍ പോകുന്ന മധ്യത്തിലുള്ള ട്രാക്കിലാണ് ട്രെയിന്‍ വന്നു നിന്നത്.
കോട്ടച്ചേരി മേല്‍പ്പാലം കഴിഞ്ഞയുടന്‍ തന്നെ ട്രാക്ക് മാറി ഓടുകയായിരുന്നു.
സ്റ്റേഷനില്‍ നിന്ന് നല്‍കിയ സിഗ്‌നല്‍ നല്‍കിയതിലുള്ള അബദ്ധമാണ് ട്രാക്ക് മാറാനിടയായതെന്നാണ് റെയില്‍വെ അറിയിച്ചത്. മധ്യത്തിലുള്ള ട്രാക്കില്‍ ട്രെയിന്‍ ഇല്ലാതിരുന്നത് വന്‍ ദുരന്തമാണ് ഒഴിവാക്കിയത്.
ട്രാക്ക് മാറി വന്നതോടെ ട്രെയിനില്‍ നിന്നിറങ്ങാനും കയറാനും യാത്രക്കാര്‍ ഏറെ പാടുപെട്ടു. ലഗേജുകളുമായി പ്രയാസപ്പെട്ടാണ് യാത്രക്കാര്‍ പ്ലാറ്റ് ഫോമിലെത്തിയത്. പിന്നീട് ട്രാക്ക് മാറി ഒന്നാം ട്രാക്കിലൂടെ യാത്ര തുടരുകയായിരുന്നു. ഇന്നലെയുണ്ടായത് ഇന്റര്‍ ലോക്ക് പരാജയവുമല്ലെന്നും യാത്രക്കാര്‍ക്ക് ട്രെയിനില്‍ കയറാന്‍ സൗകര്യമൊരുക്കുന്നതിനായി രണ്ട് മിനുട്ടിന് പകരം എട്ട് മിനിറ്റ് അധിക സമയം നിര്‍ത്തിയിട്ടതായും റെയില്‍വെ അധികൃതര്‍ പറഞ്ഞു.
ട്രെയിന്‍ 6.54നാണ് പുറപ്പെട്ടത്. ട്രെയിനില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും എല്ലാ യാത്രക്കാരുടെയും സുരക്ഷ ഡ്യൂട്ടി സേഷന്‍ മാസ്റ്ററും പോയിന്റ്മാനും വ്യക്തിപരമായി ഉറപ്പാക്കിയിരുന്നുവെന്നും റെയില്‍വെ അറിയിച്ചു.

Related Articles
Next Story
Share it