കനത്ത മഴയില്‍ മാവുങ്കാല്‍ സുബ്രഹ്‌മണ്യ കോവിലിലും പൂജാരിയുടെ വീട്ടിലും വെള്ളം കയറി

കാഞ്ഞങ്ങാട്: കനത്ത മഴയില്‍ മാവുങ്കാല്‍ സുബ്രഹ്‌മണ്യ കോവിലിലും പുജാരിയുടെ വീട്ടിനുള്ളിലും വെള്ളം കയറി. ക്ഷേത്രത്തിനകത്തും വീട്ടിലും കല്ലും മണ്ണുമടക്കം ഒഴുകിയെത്തി. ഇതെ തുടര്‍ന്ന് പൂജാരി ബാലകൃഷ്ണന്റെ കുടുംബാംഗങ്ങളെ അമ്പലത്തറയിലെ ബന്ധുവീട്ടിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. നിര്‍മ്മാണം നടക്കുന്ന ദേശീയപാതയിലെ വെളളം കുത്തിയൊലിച്ച് ക്ഷേത്രത്തിന്റെ മുന്നിലെ പറമ്പില്‍ വെള്ളം കെട്ടിയതോടെയാണ് വീടിന്റെ അടുക്കള വഴി വെള്ളം അകത്തേക്കു കയറിയത്. ക്ഷേത്ര കവാടത്തിനു മുന്നില്‍ കൂടി കല്ലും മണലുമടക്കമുള്ള ചെളിവെള്ളമാണ് നാലമ്പത്തിനുള്ളിലേക്ക് കയറി ഉപദേവാലയങ്ങളിലടക്കം വെള്ളത്തിലായത്. […]

കാഞ്ഞങ്ങാട്: കനത്ത മഴയില്‍ മാവുങ്കാല്‍ സുബ്രഹ്‌മണ്യ കോവിലിലും പുജാരിയുടെ വീട്ടിനുള്ളിലും വെള്ളം കയറി. ക്ഷേത്രത്തിനകത്തും വീട്ടിലും കല്ലും മണ്ണുമടക്കം ഒഴുകിയെത്തി. ഇതെ തുടര്‍ന്ന് പൂജാരി ബാലകൃഷ്ണന്റെ കുടുംബാംഗങ്ങളെ അമ്പലത്തറയിലെ ബന്ധുവീട്ടിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. നിര്‍മ്മാണം നടക്കുന്ന ദേശീയപാതയിലെ വെളളം കുത്തിയൊലിച്ച് ക്ഷേത്രത്തിന്റെ മുന്നിലെ പറമ്പില്‍ വെള്ളം കെട്ടിയതോടെയാണ് വീടിന്റെ അടുക്കള വഴി വെള്ളം അകത്തേക്കു കയറിയത്. ക്ഷേത്ര കവാടത്തിനു മുന്നില്‍ കൂടി കല്ലും മണലുമടക്കമുള്ള ചെളിവെള്ളമാണ് നാലമ്പത്തിനുള്ളിലേക്ക് കയറി ഉപദേവാലയങ്ങളിലടക്കം വെള്ളത്തിലായത്. ആവിക്കരയില്‍ നിരവധി വീടുകളിലും ക്വാട്ടേഴ്‌സുകളിലും വെളളം കയറി.

Related Articles
Next Story
Share it