ആരോപണം ആവര്‍ത്തിച്ച് മാത്യു കുഴല്‍നാടന്‍; വെബ്‌സൈറ്റിന്റെ എഡിറ്റ് ഹിസ്റ്ററി പ്രദര്‍ശിപ്പിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ ഇന്നലെ നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ഇന്ന് രാവിലെ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത മാത്യു കുഴല്‍നാടന്‍ വെബ്‌സൈറ്റിന്റെ എഡിറ്റ് ഹിസ്റ്ററി മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പാകെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. മാത്യുവിന്റെ ആരോപണത്തെ ഇന്നലെ നിയമസഭയില്‍ മുഖ്യമന്ത്രി ക്ഷുഭിതനായി പച്ചക്കള്ളമെന്നും അസംബന്ധമെന്നും വിശേഷിപ്പിച്ചിരുന്നു. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേര്‍സ് (പി.ഡബ്ല്യു.സി) ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ മെന്ററിനെ പോലെയാണെന്ന് വീണ തന്റെ എക്‌സാലേജിക് സൊലൂഷന്‍സ് കമ്പനിയുടെ വെബ്‌സൈറ്റില്‍ കുറിച്ചിരുന്നുവെന്ന […]

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ ഇന്നലെ നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ഇന്ന് രാവിലെ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത മാത്യു കുഴല്‍നാടന്‍ വെബ്‌സൈറ്റിന്റെ എഡിറ്റ് ഹിസ്റ്ററി മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പാകെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
മാത്യുവിന്റെ ആരോപണത്തെ ഇന്നലെ നിയമസഭയില്‍ മുഖ്യമന്ത്രി ക്ഷുഭിതനായി പച്ചക്കള്ളമെന്നും അസംബന്ധമെന്നും വിശേഷിപ്പിച്ചിരുന്നു. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേര്‍സ് (പി.ഡബ്ല്യു.സി) ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ മെന്ററിനെ പോലെയാണെന്ന് വീണ തന്റെ എക്‌സാലേജിക് സൊലൂഷന്‍സ് കമ്പനിയുടെ വെബ്‌സൈറ്റില്‍ കുറിച്ചിരുന്നുവെന്ന കുഴല്‍നാടന്റെ ആരോപണമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
മുഖ്യമന്ത്രി പരാമര്‍ശം പിന്‍വലിക്കണമെന്ന് കുഴല്‍നാടന്‍ ആവശ്യപ്പെട്ടു. തന്റെ ആരോപണം അസംബന്ധമാണെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിയെ അദ്ദേഹം ഇത് തെളിയിക്കാന്‍ വെല്ലുവിളിക്കുകയും ചെയ്തു. മെയ് 20ന് വെബ് സൈറ്റിലുണ്ടായിരുന്ന ഭാഗങ്ങള്‍ പിന്നീട് ഒഴിവാക്കിയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.