കൊച്ചി: തൃപ്പൂണിത്തുറയില്‍ പടക്ക സംഭരണശാലയിലേക്ക് എത്തിച്ച വന്‍ പടക്കശേഖരം പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. ഒരാളുടെ നില അതീവ ഗുരുതരം. 45ഓളം വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. രാവിലെ 10.30 ഓടെയാണ് അപകടമുണ്ടായത്. പടക്കശാലയിലെ ജീവനക്കാരന്‍ തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു ആണ് മരിച്ചത്. പാലക്കാട്ട് നിന്ന് ഉത്സവത്തിനെത്തിച്ച പടക്കങ്ങളാണ് വാഹനത്തില്‍ നിന്നിറക്കുമ്പോള്‍ പൊട്ടിത്തെറിച്ചത്.
തെക്കുംഭാഗത്തെ പടക്കസംഭരണശാലയിലാണ് തീപിടിത്തമുണ്ടായത്. പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. ഒരു സ്ത്രീയടക്കം ഏഴ് പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരില്‍ 2 പേരുടെ നില ഗുരുതരമാണ്. സമീപത്തെ 45 ഓളം വീടുകള്‍ക്കും കേടുപാടുകളുണ്ടായി. ഒരു കിലോമീറ്റര്‍ അകലെവരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായി. അരകിലോമീറ്റര്‍ അകലെ വരെ കെട്ടിടാവശിഷ്ടങ്ങളെത്തി.
സമീപത്തെ ഇരുനിലവീടുകളുടെ മേല്‍ക്കൂരകള്‍ വരെ തകര്‍ന്നു. കോണ്‍ക്രീറ്റുകള്‍ പൊട്ടിയകന്ന നിലയാണ്. വീടിന്റെ വാതിലുകളും ജനലുകളും തകര്‍ന്നു.