മാസ് ഷാര്‍ജയുടെ പ്രഥമ മാധവന്‍ പാടി പുരസ്‌കാരം മിത്‌വ പ്രവീണിന്

ഷാര്‍ജ: യുഎഇ യിലെ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവും മാസ് ഷാര്‍ജയുടെ സ്ഥാപക നേതാവും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ മുന്‍ നിര നേതാവുമായിരുന്ന മാധവന്‍ പാടിയുടെ സ്മരണയ്ക്കായി മാസ് ഷാര്‍ജ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മിത്‌വ പ്രവീണ്‍ അര്‍ഹയായി. പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തുന്നതിനൊപ്പം സാമൂഹ്യ പ്രതിബദ്ധത കൂടി പുലര്‍ത്തുന്ന കുട്ടിയെ കണ്ടെത്തണം എന്നതായിരുന്നു മാസ് അവാര്‍ഡ് സമിതിയുടെ തീരുമാനം. ഇതു പ്രകാരം വന്ന നിരവധി അപേക്ഷകളില്‍ നിന്നും പാടി പുരസ്‌കാരത്തിന് ഏറ്റവും അര്‍ഹയായ […]

ഷാര്‍ജ: യുഎഇ യിലെ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവും മാസ് ഷാര്‍ജയുടെ സ്ഥാപക നേതാവും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ മുന്‍ നിര നേതാവുമായിരുന്ന മാധവന്‍ പാടിയുടെ സ്മരണയ്ക്കായി മാസ് ഷാര്‍ജ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മിത്‌വ പ്രവീണ്‍ അര്‍ഹയായി.
പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തുന്നതിനൊപ്പം സാമൂഹ്യ പ്രതിബദ്ധത കൂടി പുലര്‍ത്തുന്ന കുട്ടിയെ കണ്ടെത്തണം എന്നതായിരുന്നു മാസ് അവാര്‍ഡ് സമിതിയുടെ തീരുമാനം. ഇതു പ്രകാരം വന്ന നിരവധി അപേക്ഷകളില്‍ നിന്നും പാടി പുരസ്‌കാരത്തിന് ഏറ്റവും അര്‍ഹയായ വിദ്യാര്‍ത്ഥിനിയാണ് മിത്വ പ്രവീണ്‍.
അക്കാഡമിക് ലെവലില്‍ 99 ശതമാനത്തോളം മാര്‍ക്ക് നേടിയ പത്താം ക്ലാസുകാരിയായ ഈ മിടുക്കി മാതൃകയാകുന്നത് തന്റെ സഹജീവി സ്‌നേഹത്താല്‍ കൂടിയാണ്. സഹപാഠിയുടെ പഠനം സാമ്പത്തിക കാരണങ്ങളാല്‍ മുടങ്ങുന്ന അവസ്ഥയില്‍ കൃത്യമായി കാര്യങ്ങള്‍ അന്വേഷിച്ചു തന്റെ പഠനത്തെ പോലെ തന്നെ അവളുടെ പഠനവും നടക്കണം എന്ന നിര്‍ബന്ധത്താല്‍ അതിനായി തന്റെ രക്ഷകര്‍ത്താക്കളെ പ്രേരിപ്പിച്ച സഹജീവി സ്‌നേഹിയാണ് ഈ കൊച്ചു മിടുക്കി.
പഠ്യേതര വിഷയങ്ങളിലും വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന മിത്‌വ സസ്‌റ്റൈനിബിലിറ്റി അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. കൈകാല്‍ ചലനം നഷ്ടപ്പെട്ട ഭിന്നശേഷിക്കാര്‍ക്ക് അവരുടെ തല ചലിപ്പിച്ചു വീല്‍ ചെയര്‍ നിയന്ത്രിക്കാവുന്ന സൗരോര്‍ജ ഉപകരണം ഡിസൈന്‍ ചെയ്ത ടീമിലെ അംഗമായിരുന്നു മിത്‌വ. സ്‌കൂള്‍ മാത്‌സ് എക്‌സിബിഷനിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. സയന്‍സ് എക്‌സിബിഷനില്‍ ഹൈഡ്രോ ഇലക്ട്രിക്കല് പവര്‍ പ്ലാന്റ്, പോര്‍ട്ടബിള്‍ വാക്വം ക്ലീനര്‍ എന്നീ രണ്ട് പ്രവര്‍ത്തക മാതൃക പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
കണ്ണൂര്‍ തലശ്ശേരി സ്വദേശികളായ പ്രവീണ്‍ ഒമ്പതാന്‍-ജോഷിത പ്രവീണ്‍ ദമ്പതികളുടെ മൂത്തമകളാണ്. മാര്‍ച്ച് 26ന് ഷാര്‍ജ സഫാരി മാളില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് ചരിത്രകാരനും പ്രഭാഷകനുമായ സുനില്‍ പി ഇളയിടം പുരസ്‌കാരം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Related Articles
Next Story
Share it