ഹൊസങ്കടിയില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് വന്‍ ലഹരിവില്‍പ്പന; യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: ഹൊസങ്കടിയില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് വന്‍ ലഹരിവില്‍പ്പന. യുവതി ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായാണ് വന്‍ മയക്കുമരുന്നു വേട്ട നടത്തിയത്.ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കാസര്‍കോട് ഡിവൈഎസ്പി മനോജ് വി വിയുടെ നേതൃത്വത്തില്‍ ഡിവൈഎസ്പി അബ്ദുല്‍ റാഹീം സി.എ, മഞ്ചേശ്വരം എസ്എച്ച്‌ഐ സന്തോഷ് കുമാര്‍, എസ്‌ഐ അന്‍സാര്‍ എന്നിവര്‍ ചേര്‍ന്ന് […]

കാസര്‍കോട്: ഹൊസങ്കടിയില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് വന്‍ ലഹരിവില്‍പ്പന. യുവതി ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായാണ് വന്‍ മയക്കുമരുന്നു വേട്ട നടത്തിയത്.
ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കാസര്‍കോട് ഡിവൈഎസ്പി മനോജ് വി വിയുടെ നേതൃത്വത്തില്‍ ഡിവൈഎസ്പി അബ്ദുല്‍ റാഹീം സി.എ, മഞ്ചേശ്വരം എസ്എച്ച്‌ഐ സന്തോഷ് കുമാര്‍, എസ്‌ഐ അന്‍സാര്‍ എന്നിവര്‍ ചേര്‍ന്ന് ശനിയാഴ്ച വൈകീട്ട് മഞ്ചേശ്വരം ഹൊസങ്കടിയില്‍ നടത്തിയ പരിശോധനയില്‍ 21 ഗ്രാം എംഡിഎംഎയും 10,850 രൂപയും കണ്ടെടുത്തു. മയക്കുമരുന്ന് വില്‍പന നടത്തിയ മഞ്ചേശ്വരം ബടാജെയിലെ സൂരജ് റായി (26), മഹാരാഷ്ട്ര താന സിറ്റി സ്വദേശിനി സെന ഡിസൂസ (23) എന്നിവരെ അറസ്റ്റ് ചെയ്തു. എസ്‌ഐ തോമസ്, എസ്‌സിപിഒമാരായ ശിവകുമാര്‍, ഓസ്റ്റിന്‍ തമ്പി, സജീഷ്, ഹരീഷ്, വനിതാ സിപിഒ ലിജോ എന്നിവരും പൊലീസ് സംഗത്തില്‍ ഉണ്ടായിരുന്നു.

Related Articles
Next Story
Share it