ലക്ഷദ്വീപില്‍ ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലം മാറ്റം

കവരത്തി: ലക്ഷദ്വീപിലെ ഫിഷറീസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റി ഭരണകൂടത്തിന്റെ കടുത്ത നടപടി വീണ്ടും. അതിനിടെ ആഴ്ചകള്‍ക്ക് മുമ്പ് ലക്ഷദ്വീപില്‍ മല്‍സ്യത്തൊഴിലാളികളുടെ ജീവനോപാധിയായ വള്ളങ്ങളും ഷെഡ്ഡുകളും ഭരണകൂടം നശിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നു. 39 ഫിഷറീസ് ഉദ്യോഗസ്ഥരെയാണ് ഒറ്റയടിക്ക് സ്ഥലം മാറ്റിയിരിക്കുന്നത്. ഫിഷറീസ് മേഖലയിലെ പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിനാണ് സ്ഥലം മാറ്റമെന്ന് ഫിഷറീസ് വകുപ്പ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. പകരം ഉദ്യോഗസ്ഥര്‍ വരാന്‍ കാത്തു നില്‍ക്കാതെ എത്രയും പെട്ടെന്ന് പുതിയ സ്ഥലത്ത് ജോലിക്ക് പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടാണ് […]

കവരത്തി: ലക്ഷദ്വീപിലെ ഫിഷറീസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റി ഭരണകൂടത്തിന്റെ കടുത്ത നടപടി വീണ്ടും. അതിനിടെ ആഴ്ചകള്‍ക്ക് മുമ്പ് ലക്ഷദ്വീപില്‍ മല്‍സ്യത്തൊഴിലാളികളുടെ ജീവനോപാധിയായ വള്ളങ്ങളും ഷെഡ്ഡുകളും ഭരണകൂടം നശിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നു.
39 ഫിഷറീസ് ഉദ്യോഗസ്ഥരെയാണ് ഒറ്റയടിക്ക് സ്ഥലം മാറ്റിയിരിക്കുന്നത്. ഫിഷറീസ് മേഖലയിലെ പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിനാണ് സ്ഥലം മാറ്റമെന്ന് ഫിഷറീസ് വകുപ്പ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. പകരം ഉദ്യോഗസ്ഥര്‍ വരാന്‍ കാത്തു നില്‍ക്കാതെ എത്രയും പെട്ടെന്ന് പുതിയ സ്ഥലത്ത് ജോലിക്ക് പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടാണ് ഫിഷറീസ് വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ്. നേരത്തെ വിവിധ വകുപ്പുകളിലെ കരാര്‍ ജീവനക്കാരെ പിരിച്ച് വിടുകയും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജോലിക്കാരുടെ കാര്യക്ഷമത പരിശോധിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഉത്തരവ് ഇടുകയും ചെയ്തത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അതിനിടെ ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ എ.ഐ.സി.സി. സംഘത്തിന് അഡ്മിനിസ്‌ട്രേറ്റര്‍ അനുമതി നിഷേധിച്ചു. എ.ഐ.സി.സി. സംഘത്തിന് ലക്ഷദ്വീപ് സന്ദര്‍ശിക്കാനായി അനുമതി ആവശ്യപ്പെട്ട് രണ്ട് തവണ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കോവിഡ് സാഹചര്യവും കര്‍ഫ്യൂ പ്രഖ്യാപിച്ചതും ചൂണ്ടിക്കാട്ടിയാണ് എ.ഐ.സി.സി. സംഘത്തിന് അനുമതി നിഷേധിച്ചത്.
അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ഖോഡ പട്ടേല്‍ സ്ഥലത്തില്ലെന്നും അദ്ദേഹം തിരിച്ചെത്തിയശേഷം അപേക്ഷ പരിഗണിക്കാമെന്നുമാണ് അറിയിച്ചിട്ടുള്ളത്. അതിനിടെ, തീരസംരക്ഷണനിയമത്തിന്റെ പേരില്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വള്ളങ്ങളും ഷെഡുകളും ഭരണകൂടം നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കോവിഡിന്റെ പേരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച് നാട്ടുകാരെ വീട്ടിലിരുത്തിയ ശേഷമായിരുന്നു പൊളിക്കല്‍ നടപടി.

Related Articles
Next Story
Share it