ജലക്ഷാമം രൂക്ഷം; കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിന് സമീപത്തെ സൗപര്‍ണികാനദിയില്‍ മത്സ്യങ്ങളും മറ്റ് ജീവികളും കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

കുന്താപുര: പ്രസിദ്ധമായ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിനരികിലൂടെ ഒഴുകുന്ന സൗപര്‍ണികാ നദിയിലെ മത്സ്യങ്ങളും മറ്റ് ജീവികളും ജലക്ഷാമം മൂലം ചത്തൊടുങ്ങുന്നു. എല്ലാ വര്‍ഷവും വേനല്‍ക്കാലത്ത് നദിയിലെ വെള്ളം വറ്റിവരളുകയാണ്. ഏപ്രിലിലെ കൊടും ചൂടാണ് നദിയിലെ വെള്ളം വറ്റാന്‍ കാരണം. വിവിധതരം മത്സ്യങ്ങള്‍ നദിയുടെ ഓരോഭാഗത്തായി അടിഞ്ഞുകൂടുന്നത് പതിവ് കാഴ്ചയാണ്. ചത്ത മത്സ്യങ്ങളില്‍ നിന്ന് ഉയരുന്ന ദുര്‍ഗന്ധം പരിസരവാസികള്‍ക്കും വിശ്വാസികള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പകര്‍ച്ചവ്യാധി പടരാന്‍ ഇത് കാരണമാകുമെന്ന ആശങ്കയും നിലനില്‍ക്കുകയാണ്. കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തര്‍ കുളിക്കുന്നത് ഈ […]

കുന്താപുര: പ്രസിദ്ധമായ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിനരികിലൂടെ ഒഴുകുന്ന സൗപര്‍ണികാ നദിയിലെ മത്സ്യങ്ങളും മറ്റ് ജീവികളും ജലക്ഷാമം മൂലം ചത്തൊടുങ്ങുന്നു. എല്ലാ വര്‍ഷവും വേനല്‍ക്കാലത്ത് നദിയിലെ വെള്ളം വറ്റിവരളുകയാണ്. ഏപ്രിലിലെ കൊടും ചൂടാണ് നദിയിലെ വെള്ളം വറ്റാന്‍ കാരണം. വിവിധതരം മത്സ്യങ്ങള്‍ നദിയുടെ ഓരോഭാഗത്തായി അടിഞ്ഞുകൂടുന്നത് പതിവ് കാഴ്ചയാണ്. ചത്ത മത്സ്യങ്ങളില്‍ നിന്ന് ഉയരുന്ന ദുര്‍ഗന്ധം പരിസരവാസികള്‍ക്കും വിശ്വാസികള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പകര്‍ച്ചവ്യാധി പടരാന്‍ ഇത് കാരണമാകുമെന്ന ആശങ്കയും നിലനില്‍ക്കുകയാണ്. കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തര്‍ കുളിക്കുന്നത് ഈ നദിയിലാണ്. ഇപ്പോള്‍ അശുദ്ധമാക്കപ്പെട്ട വെള്ളത്തില്‍ കുളിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. നദിയില്‍ ഒഴുക്കില്ലാതെ വെള്ളം പല ഭാഗങ്ങളിലായി കെട്ടിക്കിടക്കുകയാണ്. സൗപര്‍ണികാ നദിയില്‍ കുളിക്കുന്നത് പുണ്യമാണെന്നാണ് വിശ്വാസികളില്‍ ഭൂരിഭാഗവും കരുതുന്നത്. അതുകൊണ്ടുതന്നെ പലരും ദുര്‍ഗന്ധവും അഴുക്കും നിറഞ്ഞ വെള്ളത്തില്‍ കുളിക്കുന്നു. ഇതാകട്ടെ രോഗങ്ങള്‍ പകാനുള്ള സാധ്യതയും വര്‍ധിപ്പിക്കുകയാണ്.

Related Articles
Next Story
Share it