5 വയസിന് താഴെയുള്ള കുട്ടികളെ മാസ്‌ക് ധരിപ്പിക്കരുതെന്ന് കേന്ദ്ര നിര്‍ദേശം

ന്യൂഡെല്‍ഹി: അഞ്ച് വയസിന് താഴെയുള്ള കുട്ടികളെ മാസ്‌ക് ധരിപ്പിക്കരുതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് നിര്‍ദേശം. ആറ് മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് മാസ്‌ക് ധരിപ്പിക്കുമ്പോള്‍ രക്ഷിതാക്കളുടെ മേല്‍നോട്ടത്തിലും ഡോക്ടറുടെ നിര്‍ദേശ പ്രകാരവും മാത്രമേ ധരിപ്പിക്കാവൂ എന്നും നിര്‍ദേശത്തില്‍ പറയുന്നു. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ളതാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് (ഡി.ജി.എച്ച്.എസ്). 18 വയസ്സിന് താളെയുള്ളവര്‍ക്ക് റെംഡിസിവര്‍ മരുന്ന് നല്‍കരുതെന്നും ഡി.ജി.എച്ച്.എസ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. 'കാര്‍ഡിയോ - പള്‍മനറി […]

ന്യൂഡെല്‍ഹി: അഞ്ച് വയസിന് താഴെയുള്ള കുട്ടികളെ മാസ്‌ക് ധരിപ്പിക്കരുതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് നിര്‍ദേശം. ആറ് മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് മാസ്‌ക് ധരിപ്പിക്കുമ്പോള്‍ രക്ഷിതാക്കളുടെ മേല്‍നോട്ടത്തിലും ഡോക്ടറുടെ നിര്‍ദേശ പ്രകാരവും മാത്രമേ ധരിപ്പിക്കാവൂ എന്നും നിര്‍ദേശത്തില്‍ പറയുന്നു. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ളതാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് (ഡി.ജി.എച്ച്.എസ്).

18 വയസ്സിന് താളെയുള്ളവര്‍ക്ക് റെംഡിസിവര്‍ മരുന്ന് നല്‍കരുതെന്നും ഡി.ജി.എച്ച്.എസ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. 'കാര്‍ഡിയോ - പള്‍മനറി എക്‌സര്‍സൈസ് ടോളറന്‍സ്' കണ്ടെത്തുന്നതിനായുള്ള ആറു മിനിറ്റ് നടന്നുള്ള പരിശോധന 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കു നടത്താവുന്നതാണ്. പള്‍സ് ഓക്‌സിമീറ്റര്‍ കുട്ടിയുടെ വിരലില്‍ ഘടിപ്പിച്ചതിനുശേഷം ആറു മിനിറ്റ് തുടര്‍ച്ചയായി മുറിയില്‍ കൂടി നടക്കുക.

ലക്ഷണങ്ങളില്ലാത്തതും കുറഞ്ഞ ലക്ഷണങ്ങളോടെയുള്ള കോവിഡ് കേസുകളിലും സ്റ്റിറോയ്ഡ് ഹാനികരമായതിനാല്‍, അവ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന മിതമായി ഗുരുതരമായിരിക്കുന്ന അല്ലെങ്കില്‍ അതീവ ഗുരുതരമായിരിക്കുന്ന കോവിഡ് രോഗികള്‍ക്ക് ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ഉപയോഗിക്കാമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ കുട്ടികളുടെ കാര്യത്തില്‍ ലോകാരോഗ്യ സംഘടന വ്യക്തമായ നിര്‍ദേശങ്ങള്‍ നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു. അഞ്ച് വയസോ, അതിന് താഴെയോ പ്രായമുള്ള കുഞ്ഞുങ്ങളെ മാസ്‌ക് ധരിപ്പിക്കേണ്ടതില്ലെന്നാണ് ലോകാരോഗ്യ സംഘടനയും പറയുന്നത്. എന്നുവച്ചാല്‍ അവരെ ഇഷ്ടാനുസരണം എവിടെയും വിടാം എന്നല്ലെന്നും അക്കാര്യത്തില്‍ മാതാപിതാക്കളുടെ ശ്രദ്ധ നിര്‍ബന്ധമായും വേണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്.

ആറ് മുതല്‍ 11 വയസ് വരെയുള്ള കുട്ടികളെ അവര്‍ക്ക് പാകമാകുന്ന തരത്തിലുള്ള മാസ്‌ക് ധരിപ്പിക്കുകയും അത് ധരിക്കുന്നത് മുതല്‍ ഒഴിവാക്കുന്നത് വരെ അവരെ മുതിര്‍ന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമാണ്. മൂക്കും വായും മൂടിയ നിലയില്‍ തന്നെയാണ് മാസ്‌ക് ധരിച്ചിരിക്കുന്നതെന്നും, മാസ്‌കില്‍ കൈ കൊണ്ട് സ്പര്‍ശിക്കുന്നില്ലെന്നും, മറ്റുള്ളവരുടെ മാസ്‌കുമായി കൈമാറുന്നില്ലെന്നും മറ്റും മുതിര്‍ന്നവര്‍ നിരന്തരം ഉറപ്പിക്കണമെന്നും ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിരുന്നു.

11 മുതല്‍ മുകളില്‍ പ്രായമുള്ള കുട്ടികള്‍ മുതിര്‍ന്നവരെ പോലെ തന്നെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും ഇതിനായി മാതാപിതാക്കളോ, മറ്റ് മുതിര്‍ന്നവരോ അവരെ കൃത്യമായി ബോധവത്കരിക്കേണ്ടതുണ്ടെന്നുമാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ കാര്യത്തില്‍, അതത് കേസുകളുടെ സ്വഭാവത്തിനനുസരിച്ച് ഡോക്റുടെ അഭിപ്രായം കൂടി തേടിയ ശേഷം മാസ്‌ക് ധരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാം. ക്യാന്‍സര്‍, അതല്ലെങ്കില്‍ മറ്റെന്തെങ്കിലും രോഗമുള്ള കുട്ടികള്‍ നിര്‍ബന്ധമായും മെഡിക്കല്‍ മാസ്‌ക് ധരിക്കേണ്ടതുണ്ട്. ഇക്കാര്യവും മുതിര്‍ന്നവര്‍ ശ്രദ്ധിക്കണം.

Related Articles
Next Story
Share it