പള്ളികളെ ഭക്തിയോടെ കാത്തുസൂക്ഷിക്കണം-ജിഫ്രി തങ്ങള്‍

ഉദുമ: പള്ളികള്‍ കഅബ പോലെ കാത്തു സൂക്ഷിക്കേണ്ട വിശുദ്ധ ഗേഹങ്ങളാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. പുതുക്കി പണിത ഉദുമ പടിഞ്ഞാര്‍ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍.വഖഫ് പ്രഖ്യാപനം ഉദുമ പടിഞ്ഞാര്‍ ഖാസി സി.എ മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ നിര്‍വഹിച്ചു. അല്‍ മദ്രസത്തുല്‍ ഇസ് ലാമിയ വിദ്യാര്‍ത്ഥി മുഹമ്മദ് ഫാദില്‍ ഖിറാഅത്ത് നടത്തി.സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ യൂസഫ് കണ്ണംകുളം സ്വാഗതം പറഞ്ഞു. ജമാഅത്ത് […]

ഉദുമ: പള്ളികള്‍ കഅബ പോലെ കാത്തു സൂക്ഷിക്കേണ്ട വിശുദ്ധ ഗേഹങ്ങളാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. പുതുക്കി പണിത ഉദുമ പടിഞ്ഞാര്‍ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍.
വഖഫ് പ്രഖ്യാപനം ഉദുമ പടിഞ്ഞാര്‍ ഖാസി സി.എ മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ നിര്‍വഹിച്ചു. അല്‍ മദ്രസത്തുല്‍ ഇസ് ലാമിയ വിദ്യാര്‍ത്ഥി മുഹമ്മദ് ഫാദില്‍ ഖിറാഅത്ത് നടത്തി.
സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ യൂസഫ് കണ്ണംകുളം സ്വാഗതം പറഞ്ഞു. ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് കെ.കെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. സി.എ മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍ ആമുഖ പ്രഭാഷണം നടത്തി.
സോവനീര്‍ പ്രകാശനം അബ്ദുല്ല കുഞ്ഞി ഹാജി സ്പീഡ് വേ നിര്‍വഹിച്ചു. ജമാഅത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്‌മാന്‍ സഫര്‍ സ്വീകരിച്ചു.
മികച്ച മദ്രസക്കുള്ള കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ സ്മാരക അവാര്‍ഡ് നേടിയ ഉദുമ പടിഞ്ഞാര്‍ അല്‍ മദ്രസത്തുല്‍ ഇസ്ലാമിയക്കുള്ള അനുമോദനം നല്‍കി.
അഷ്‌റഫ് ഫൈസി ചെറൂണി, അബ്ദുല്‍ അസീസ് അഷ്‌റഫി പാണത്തൂര്‍, അനസ് റഹ്‌മാനി മുവാറ്റുപുഴ, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഷാഫി ബാഖവി ചാലിയം, അഷ്‌റഫ് റഹ്‌മാനി ചൗക്കി, അബൂബക്കര്‍ മൗലവി, അബൂബക്കര്‍ മൗലവി വിളയില്‍, കെ.എം മുഹമ്മദ് സാഹിദ്, പി.കെ അഷ്‌റഫ്, സി.എ മുഹമ്മദ് ഹാഷിം, എ. ഹബീബ് റഹ്‌മാന്‍, കെ.എം. അബ്ദുല്‍ ഖാദര്‍, ഷാഫി കുദ്രോളി, കെ.കെ. ഷാഫി ഹാജി, ഹാരിസ് തോട്ടപ്പാടി പ്രസംഗിച്ചു. എ.എം നൗഷാദ് ബാഖവി ചിറയിന്‍കീഴ് മതപ്രഭാഷണം നടത്തി.

Related Articles
Next Story
Share it