മാഷ് പദ്ധതി; കുമ്പള പഞ്ചായത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍

കുമ്പള: കോവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അധ്യാപകരെ അംഗങ്ങളാക്കി രൂപീകരിച്ച 'മാഷ് പദ്ധതി' യുടെ ഭാഗമായി കുമ്പള പഞ്ചായത്തില്‍ ശ്രദ്ധേയമായ പരിപാടികള്‍. കുമ്പള, ആരിക്കാടി, ബംബ്രാണ, കളത്തൂര്‍ എന്നിവിടങ്ങളില്‍ കൊറോണ വൈറസിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടയാള്‍ മാസ്‌ക്ക് ധരിക്കാതെ നടക്കുന്നവരുടെ അടുത്തേക്ക് ചെല്ലുകയും ശക്തമായി താക്കീത് നല്‍കുകയും മാസ്‌ക്കുകള്‍ സൗജന്യമായി നല്‍കുകയും ചെയ്തു. അധ്യാപകര്‍, പൊലീസ്, പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ ജനങ്ങളെ ഉപദേശിച്ചു. 'മാഷ് പദ്ധതി'യിലെ അധ്യാപകര്‍ തന്നെ രചിച്ച പ്രതിരോധഗാനങ്ങള്‍ ആലപിച്ചും മാസ്‌ക്കുകള്‍ വിതരണം ചെയ്തും ജനങ്ങള്‍ക്ക് […]

കുമ്പള: കോവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അധ്യാപകരെ അംഗങ്ങളാക്കി രൂപീകരിച്ച 'മാഷ് പദ്ധതി' യുടെ ഭാഗമായി കുമ്പള പഞ്ചായത്തില്‍ ശ്രദ്ധേയമായ പരിപാടികള്‍. കുമ്പള, ആരിക്കാടി, ബംബ്രാണ, കളത്തൂര്‍ എന്നിവിടങ്ങളില്‍ കൊറോണ വൈറസിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടയാള്‍ മാസ്‌ക്ക് ധരിക്കാതെ നടക്കുന്നവരുടെ അടുത്തേക്ക് ചെല്ലുകയും ശക്തമായി താക്കീത് നല്‍കുകയും മാസ്‌ക്കുകള്‍ സൗജന്യമായി നല്‍കുകയും ചെയ്തു. അധ്യാപകര്‍, പൊലീസ്, പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ ജനങ്ങളെ ഉപദേശിച്ചു. 'മാഷ് പദ്ധതി'യിലെ അധ്യാപകര്‍ തന്നെ രചിച്ച പ്രതിരോധഗാനങ്ങള്‍ ആലപിച്ചും മാസ്‌ക്കുകള്‍ വിതരണം ചെയ്തും ജനങ്ങള്‍ക്ക് ജാഗ്രതാസന്ദേശങ്ങള്‍ നല്‍കി.
ഗ്രാമങ്ങളിലേക്ക് ഉച്ചഭാഷിണിയുമായി കടന്നുപോകുന്ന അധ്യാപകര്‍ കോവിഡ് പ്രതിരോധത്തിനും ജാഗ്രതയ്ക്കുമായി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നു. കടകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും നിരന്തരം ലംഘനം നടത്തുന്നവര്‍ക്ക് പിഴ രേഖപ്പെടുത്തുകയും ചെയ്യുന്നു. സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധനയും നടന്നുവരുന്നു. 'മാഷ് പദ്ധതി' യിലെ അംഗങ്ങള്‍, പൊലീസ് എന്നിവര്‍ സെക്ടറല്‍ മജിസ്‌ട്രേറ്റിനെ അനുഗമിക്കുന്നു.
ഇന്നലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജീവന്‍ കെ.പി.വി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ദീപേഷ് പി.ടി, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ. ആരിഫ് സംബന്ധിച്ചു.

Related Articles
Next Story
Share it