മറുനാടന്‍ മലയാളി ഓഫീസുകളിലും റിപ്പോര്‍ട്ടര്‍മാരുടെ വീടുകളിലും പൊലീസ് റെയ്ഡ്

കൊച്ചി/കാസര്‍കോട്: മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിന്റെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് റെയ്ഡ്. കാസര്‍കോട്ടടക്കം സംസ്ഥാനത്ത് പലയിടത്തും ഇന്ന് രാവിലെ പരിശോധന നടന്നു. പി.വി ശ്രീനിജിന്‍ എം. എല്‍.എയുടെ പരാതിയിലാണ് പരിശോധന. കാസര്‍കോട്ടെ ലേഖകന്റെ തളങ്കരയിലെ വീട്ടിലും ഓഫീസിലും റെയ്ഡ് നടന്നു. എറണാകുളം മരോട്ടി ചോട്ടിലെ ഓഫീസിലും മൂന്ന് റിപ്പോര്‍ട്ടര്‍മാരുടെ വീടുകളിലും രാവിലെ കൊച്ചി സെന്‍ട്രല്‍ എ.സി.പിയുടെ നേതൃത്വത്തില്‍ പരിശോധന നടന്നു. കൊല്ലത്ത് മറുനാടന്‍ മലയാളി റിപ്പോര്‍ട്ടര്‍ പൊലീസ് കസ്റ്റഡിയിലാണെന്ന് വിവരം പുറത്തുവന്നിരുന്നു. എന്നാല്‍ റിപ്പോട്ടറെ മൊഴി […]

കൊച്ചി/കാസര്‍കോട്: മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിന്റെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് റെയ്ഡ്. കാസര്‍കോട്ടടക്കം സംസ്ഥാനത്ത് പലയിടത്തും ഇന്ന് രാവിലെ പരിശോധന നടന്നു. പി.വി ശ്രീനിജിന്‍ എം. എല്‍.എയുടെ പരാതിയിലാണ് പരിശോധന. കാസര്‍കോട്ടെ ലേഖകന്റെ തളങ്കരയിലെ വീട്ടിലും ഓഫീസിലും റെയ്ഡ് നടന്നു. എറണാകുളം മരോട്ടി ചോട്ടിലെ ഓഫീസിലും മൂന്ന് റിപ്പോര്‍ട്ടര്‍മാരുടെ വീടുകളിലും രാവിലെ കൊച്ചി സെന്‍ട്രല്‍ എ.സി.പിയുടെ നേതൃത്വത്തില്‍ പരിശോധന നടന്നു. കൊല്ലത്ത് മറുനാടന്‍ മലയാളി റിപ്പോര്‍ട്ടര്‍ പൊലീസ് കസ്റ്റഡിയിലാണെന്ന് വിവരം പുറത്തുവന്നിരുന്നു. എന്നാല്‍ റിപ്പോട്ടറെ മൊഴി എടുക്കാനായി വിളിപ്പിച്ചതാണെന്ന് പൊലീസ് വ്യക്തമാക്കി. തിരുവനന്തപുരത്ത് ജീവനക്കാരായ രണ്ട് പേരുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തി. മരുതംകുഴി, വലിയവിള എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പട്ടത്തുള്ള ഓഫീസില്‍ കൊച്ചിയില്‍ നിന്നുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.
പി.വി ശ്രീനിജന്‍ എം.എല്‍.എയ്‌ക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പേരിലാണ് പൊലീസ് നടപടി. മറുനാടന്‍ മലയാളി ചാനല്‍ മേധാവി ഷാജന്‍ സ്‌കറിയക്കെതിരെ അടക്കം എസ്.സി/എസ്.ടി പീഡന നിരോധന നിയമം അനുസരിച്ച് കേസ് എടുത്തിരുന്നു. ഷാജന്‍ സ്‌കറിയ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചുവെങ്കിലും കോടതി ഹര്‍ജി തള്ളിയിരുന്നു.

Related Articles
Next Story
Share it